ട്രെഡ്മില്ലിൽ വ്യായാമം ചെയ്യുന്നതിനിടെ പിന്നിലേക്ക് വീണ് കെ.എസ്.ഇ.ബി ജീവനക്കാരൻ മരിച്ചു




തൃശൂർ_*: _ട്രെഡ്മില്ലിൽ വ്യായാമം ചെയ്യുന്നതിനിടെ പിന്നിലേക്ക് വീണ് കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർക്ക് ദാരുണാന്ത്യം. മാള പുത്തൻചിറ ട്രെഡ് മില്ലിൽ വ്യായാമം ചെയ്യവേ അപകടത്തിൽ പെട്ട് പുത്തൻചിറ ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ സി.എ. സജീവ് ആണ് മരിച്ചത്ട്രെഡ്മില്ലിൽ വ്യായാമം ചെയ്യവേ പിറകോട്ട് മറിയുകയും തല ശക്തമായി നിലത്തിടിക്കുകയുമായിരുന്നു. ഉടനെ ഇരിങ്ങാലക്കുടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു


Previous Post Next Post