ഫെയ്സ്ബുക്കില്‍ അഭ്യര്‍ത്ഥന സ്വീകരിക്കാത്തതിന്റെ പേരില്‍ കൗമാരക്കാരന്‍ പതിനാറുകാരിയെ കുത്തിക്കൊലപ്പെടുത്തി. മുസഫനഗര്‍ സ്വദേശിയായ രവിയാണ് ഫെയ്സ്ബുക്കില്‍ തന്റെ സുഹൃത്ത് അഭ്യര്‍ത്ഥന സ്വീകരിക്കാത്തതിനെത്തുടര്‍ന്ന് പതിനാറുകാരിയെ കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ പിതാവിന്‍റെ പരാതിയില്‍ പൊലീസ് കേസ് എടുത്തു.
നഗ്ല ബോഹ്‌റ ഗ്രാമത്തില്‍ ഈ കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടക്കുന്നത്. വിവാഹ കാര്‍ഡുമായി പെണ്‍കുട്ടിയുടെ വീട്ടിലേക്കെത്തിയ രവിയില്‍ നിന്ന് അത് സ്വീകരിക്കുവാനായി ചെന്ന പെണ്‍കുട്ടിയെ അയാള്‍ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ഓടിയെത്തിയ അമ്മ സുനിതയെയും രവി ആക്രമിക്കുകയായിരുന്നു. ഫെയ്സ്ബുക്കില്‍ സുഹൃത്ത് അഭ്യര്‍ത്ഥന സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് രവി മകളെ കൊലപ്പെടുത്തിയതെന്ന് പെണ്‍കുട്ടിയുടെ പിതാവ് തേജ് വീര്‍ പരാതിയില്‍ പറയുന്നു. ആക്രമണത്തില്‍ പരുക്കേറ്റ പെണ്‍കുട്ടിയുടെ അമ്മയും പ്രതി രവിയും ആശുപത്രിയില്‍ ചികിത്സയിലാണ്