ഷാര്‍ജ: ഷാര്‍ജയിലെ ബീച്ചില്‍ കഴിഞ്ഞ ഞായറാഴ്ച അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം തുടങ്ങി. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ബീച്ചിലെ ശുചീകരണ തൊഴിലാളികളില്‍ ഒരാള്‍ മൃതദേഹം കാണുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്യുകയായിരുന്നു. മരണപ്പെട്ടത് ഇന്ത്യക്കാരാണെന്നാണ് സൂചനകൾ.
ബീച്ചിനും, തീരത്ത് സ്ഥാപിച്ചിട്ടുള്ള വേവ് ബ്രേക്കറിനും ഇടയിലായിരുന്നു മൃതദേഹം കണ്ടെത്തിയത് . തിരിച്ചറിയല്‍ രേഖകളൊന്നും മൃതദേഹത്തിനൊപ്പം ഉണ്ടായിരുന്നില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.