പനിയിൽ വിറച്ച് പാമ്പാടി .നോക്കുകുത്തിയായി പാമ്പാടി താലൂക്ക് ആശുപത്രി



✒️ ജോവാൻ മധുമല 
പാമ്പാടി : പാമ്പാടിയിൽ പനി രോഗികളുടെ എണ്ണം വർദ്ധിച്ച് വരുന്നു കോവിഡ് രോഗികളുടെ എണ്ണത്തിൽ സംസ്ഥാനത്തെ കണക്കുകൾ വർദ്ധിച്ചു വരുന്ന സാഹജര്യത്തിൻ പാമ്പാടി താലൂക്ക് ആശുപത്രിയിൽ നിലച്ചുപോയ കോവിഡ് വാർഡിൻ്റെ പ്രവർത്തനം പുന:സ്ഥാപിക്കണമെന്ന ആവശ്യമാണ് ഉയർന്നു വരുന്നത് 
നിലവിൽ ഇപ്പോൾ ഭീമമായ തുക കൊടുത്തു വേണം സ്വകാര്യ ആശുപത്രിയിൽ കോവിഡ് ബാധിച്ചവരെ പ്രവേശിപ്പിക്കുവാൻ കഴിഞ്ഞ അഞ്ച് മാസത്തിലേറയായി കേവിഡ് വാർഡ് നിശ്ചലമായിട്ട് ,


അതേ സമയം കോവിഡ് ആശുപത്രിയായിരുന്ന പാമ്പാടി താലൂക്ക് ആശുപത്രി കോവിഡ്  ആശുപത്രി എന്ന  ഉത്തരവ് പിൻവലിച്ച് ആശുപത്രിയുടെ  നിർമ്മാണ പ്രവർത്തനം ആരംഭിച്ചെങ്കിലും അതും പൂർത്തിയാക്കുവാൻ സാധിച്ചിട്ടില്ല എന്ന ഗുതര ആരോപണവും ഉയരുന്നുണ്ട്.
 ഒരു വർഷം മുമ്പ് പുതിയ ബിൾഡിംഗിനായി മണ്ണെടുത്ത് മാറ്റിയിരുന്നു അതിൻ്റെ പ്രവർത്തനവും നിലച്ചു സമീപവാസികളുടെ അതിരിനോട് ചേർത്താണ് മണ്ണെടുപ്പ് നടത്തിയിരിരുന്നത് ഇതിൻ്റെ തിട്ട ഉടൻ കെട്ടി ബലപ്പെടുത്തിയില്ലെങ്കിൽ തിട്ട ഇടിഞ്ഞ് അപകടം സംഭവിക്കുമെന്ന കാര്യം ഉറപ്പാണ് പാർക്കിംഗ് ഏരിയയിൽ വെള്ളക്കെട്ട് പ്രശ്നം ഉണ്ട്.അതുമൂലം ആശുപത്രയിൽ എത്തുന്നവർ K K റോഡിൽ വാഹനം പാർക്ക് ചെയ്തു ആശുപത്രിയിൽ പോകേണ്ട അവസ്ഥയാണ് ഇപ്പോൾ ഉള്ളത്  നിരവധി സംഘടനകൾ ഇക്കാര്യങ്ങൾ അധികൃതരെ അറിയിച്ചെങ്കിലും പിൻതിരിപ്പൻ നയമാണ് ആശുപത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് അവർ പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു 
അതേ സമയം അത്യാഹിത വിഭാഗത്തിൽ രാത്രി കാലത്ത് കൂടുതൽ ഡോക്ടർമാരുടെ സേവനം ആവശ്യമാണെന്ന കാര്യവും ഇവർ ചൂണ്ടിക്കാട്ടുന്നു
Previous Post Next Post