വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം: യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം

 


തിരുവനനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും ജാമ്യം. അറസ്റ്റിലായ ഫർസീൻ മജീദിനും നവീൻ കുമാറിനും ജാമ്യവും സുജിത് നാരായണന് മുൻകൂർ ജാമ്യവുമാണ് ലഭിച്ചത്. ഫര്‍സീനും നവീനും റിമാന്‍ഡിലാണ്. കണ്ണൂരിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രയ്ക്കിടെയാണ് മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. തിരുവനന്തപുരത്ത് ലാൻഡ് ചെയ്ത ശേഷമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം.


എല്‍ഡിഎഫ് കൺവീനർ ഇ പി ജയരാജൻ ഇവരെ മർദിച്ച് താഴെയിടുന്ന വിഡിയോ പിന്നീട് പുറത്തുവന്നിരുന്നു. 36 പേരാണ് കണ്ണൂരിൽ നിന്നു തിരുവനന്തപുരത്തേക്ക് യാത്രക്കാരായി ഉണ്ടായിരുന്നത്. പൈലറ്റും സഹപൈലറ്റും രണ്ട് കാബിൻ ക്രൂവും ഉൾപ്പെടെ മൊത്തം 40 പേർ വിമാനത്തിൽ ഉണ്ടായിരുന്നു. മുഖ്യമന്ത്രിയെ അപായപ്പെടുത്താൻ ശ്രമിച്ചുവെന്ന കുറ്റം ചുമത്തി വധശ്രമത്തിനാണ് കേസടുത്തത്.
Previous Post Next Post