പോലീസിലെ താലിബാൻ വൽക്കരണം അപകടകരം; വിശ്വ ഹിന്ദു പരിഷത്ത്.

കേരളാ പോലീസിനെ താലിബാൻ വൽക്കരിക്കാനുള്ള ശ്രമങ്ങളെ കണ്ടില്ലെന്ന് നടിക്കരുതെന്ന് വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് വിജി തമ്പിയും സെക്രട്ടറി വി. ആർ രാജശേഖരനും പ്രസ്താവിച്ചു . 
പമ്പയിൽ പാർക്കു ചെയ്ത കേരളാ പോലീസ് വാഹനത്തിൽ കണ്ട താലിബാൻ പോലീസ് ചിഹ്നം ഭാവിയിലേക്കുള്ള അപകടകരമായ സൂചനയാണെന്നും അവർ പറഞ്ഞു. 
ഈ സംഭവം ശരിയാണെന്ന് അംഗീകരിച്ച് ഉത്തരവിറക്കിയ സംസ്ഥാന പോലീസ് മേധാവി എന്നാൽ ഇതിൽ പങ്കാളികളായവർ ആരെന്ന് പറയാനോ അവർക്കെതിരെ നടപടിയെടുക്കാനോ തയ്യാറാകാതിരുന്നത് ആശങ്കാജനകമാണ്. 
ഹൈന്ദവ സംഘടനാ നേതാക്കൻമാരെ പറ്റി രഹസ്യവിവരങ്ങൾ ചോർത്തി തീവ്രവാദി സംഘടനകൾക്ക് നൽകിയ പോലീസ് സേനയിലെ പച്ചവെളിച്ചം ഗ്രൂപ്പിൻ്റെ പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാർ അന്വേഷിക്കണം. 

ഇതിന് തയ്യാറാകാതെ വന്നാൽ കേന്ദ്ര ഏജൻസികൾ വഴി അന്വേഷണം നടത്താൻ വിശ്വഹിന്ദു പരിഷത്ത് സമ്മർദ്ദം ചെലുത്തും . 

സംസ്ഥാന സർക്കാർ സംവിധാനത്തിൽ നുഴഞ്ഞുകയറി തങ്ങളുടെ അജണ്ടകൾ നടപ്പാക്കാൻ ശ്രമിക്കുന്ന ശക്തികളെ തുറന്നു കാണിക്കാതിരിക്കാൻ ഭരണ പ്രതിപക്ഷ പാർട്ടികൾ രഹസ്യ ധാരണയിലാണ്.

ഹൈന്ദവ നേതാക്കൻമാർ അപകടങ്ങളിൽ പെടുന്ന സംഭവങ്ങളെ പറ്റിയും സംസ്ഥാന കേന്ദ്ര സർക്കാർ ഏജൻസികൾ അന്വേഷണം നടത്താൻ തയ്യാറാകണം. 

താൽക്കാലിക വോട്ടു നേട്ടങ്ങൾക്കു വേണ്ടി മൗനം പാലിക്കുന്ന രാഷ്ട്രീയ സാംസ്കാരിക നേതൃത്വങ്ങൾ ഭാവിയെ പറ്റി ആലോചിക്കണമെന്നും  വി എച്ച് പി നേതാക്കൾ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
أحدث أقدم