കോട്ടയം :അഡ്വ: അനിൽകുമാറിൻ്റെ മൂന്നാമത് ചരിത്രപുസ്തകമായ നരബലിയുടെ പ്രകാശനം ജൂലൈ ഒന്നിന് ദർശന കൾച്ചറൽ സെൻ്ററിൽ വൈകിട്ട് അഞ്ചിന് നിയമസഭ സ്പീക്കർ MB രാജേഷ് നിർവ്വഹിക്കും പ്രശസ്ത കഥാകാരൻ ബി .ഉണ്ണി പുസ്തകം ഏറ്റുവാങ്ങും
ചടങ്ങിൽ സി .പി .എം ജില്ലാ സെക്രട്ടറി A V റസ്സൽ, ഡോ: ബിച്ചു എക്സ് മലയിൽ , ബി ശശികുമാർ ,ഏബ്രഹാം കുര്യൻ .മറ്റ് സാമൂഹിക ,സാഹിത്യ രംഗത്തെ പ്രമുഖരും പങ്കെടുക്കും 1927 ൽ കോട്ടയം ജില്ലയിലെ തിരുവാർപ്പിൽ നടന്ന സഞ്ചാര സ്വാതന്ത്യ സമരത്തെ പറ്റിയും കിളിരൂരിൽ ഒരു സഹസ്രാബ്ദത്തിലേറെ പഴക്കമുള്ള ബുദ്ധവിഗ്രഹത്തെക്കുറിച്ചും മുമ്പ് ഇദ്ധേഹം മുമ്പ് എഴുതിയ ചരിത്ര പുസ്തകങ്ങൾ പുതു തലമുറക്ക് പഴമയുടെ ചരിത്രത്തിലേക്ക് ഉള്ള വഴികാട്ടിയാണ് അനിൽകുമാർ അമരക്കാരനായ മീനച്ചിലാർ മീനന്തലയാർ ,കൊടൂരാർ പുന: സംയോജന പദ്ധതി സംസ്ഥാന തലത്തിലും രാജ്യാന്തര തലത്തിലും ഏറെ ശ്രദ്ധിക്കപ്പെട്ട പദ്ധതിയാണ് .