സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി: സാഹിത്യകാരൻ വി ആർ സുധീഷിനെതിരെ കേസെടുത്തു




 
കോഴിക്കോട്: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ സാഹിത്യകാരൻ വി ആർ സുധീഷിനെതിരെ പൊലീസ് കേസെടുത്തു. പ്രസാധകയായ യുവതിയുടെ പരാതിയിലാണ് പൊലീസ് നടപടി. സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പ് ചുമത്തിയാണ് കോഴിക്കോട് വനിതാ പൊലീസ് കേസെടുത്തത്.

ഫോൺ വിളിച്ച് അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ പരാതിയാണ് സുധീഷിനെതിരെ ലഭിച്ചതെന്നും വിശദാംശങ്ങൾ അന്വേഷിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്നു കോഴിക്കോട് ടൗൺ അസി. കമ്മീഷണർ അറിയിച്ചു. ബുധനാഴ്ച ഡിസിപിയുടെ ഓഫിസിലെത്തിയാണ് ഫറോക്ക് സ്വദേശിനിയായ യുവതി പരാതി നല്കിയത്.

ഒലിവ് പബ്ലിക്കേഷനിൽ ജോലി ചെയ്തുവരവെ ഒരു അഭിമുഖത്തിനായി വി ആർ സുധീഷിനെ കണ്ടപ്പോൾ എടുത്ത ഫോട്ടോ സമൂഹമാധ്യമത്തിൽ തന്നെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പോസ്റ്റുചെയ്യുകയും വാട്സാപ്പ് അടക്കമുള്ള സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
Previous Post Next Post