തമിഴ്‌നാട്ടില്‍ കാര്‍ ലോറിക്ക് പിന്നില്‍ ഇടിച്ച്‌ ഇടുക്കി സ്വദേശികളായ രണ്ടുപേര്‍ മരിച്ചു.

തമിഴ്‌നാട്ടില്‍ കാര്‍ ലോറിക്ക് പിന്നില്‍ ഇടിച്ച്‌ ഇടുക്കി സ്വദേശികളായ രണ്ടുപേര്‍ മരിച്ചു.
കുമളി സ്വദേശികളായ ചക്കുപള്ളം വലിയകാലായിൽ  എബ്രഹാം തോമസ് (24), യാത്രക്കാരനായ ഷാജി എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷാജിയുടെ ഭാര്യയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വില്ലുപുരത്ത് ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് സംഭവം.നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ഇന്നോവ കാര്‍ ഇടിച്ചുകയറുകയായിരുന്നു. കാറില്‍ മൂന്നുപേരാണ് ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു.

എബ്രഹാം തോമസും ഷാജിയും തത്ക്ഷണം മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഷാജിയുടെ ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ വില്ലുപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുമളിയില്‍ സ്റ്റുഡിയോ നടത്തുന്നയാളാണ് ഷാജി.
Previous Post Next Post