കുട്ടികൾക്ക് ലഹരി മരുന്ന് വിതരണം ചെയ്യുന്നത് തടയാനെത്തിയ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു: കൊൽക്കത്തകാരിയായ സ്ത്രീ പിടിയിൽ.







കൊച്ചി: ലഹരി വസ്തു വിതരണം ചെയ്യുന്നത് തടയാനെത്തിയ പിങ്ക് പൊലീസ് ഓഫിസര്‍മാരെ ആക്രമിച്ച സ്ത്രീ പിടിയില്‍.

 കൊല്‍ക്കത്തക്കാരിയായ സീമയാണ് പിടിയിലായത്. ആലുവയിലെ ശിശുഭവനിലെ കുട്ടികള്‍ക്കു ലഹരിവസ്തു വിതരണം ചെയ്യുന്നതു തടയുന്നതിനിടെയാണ് ആക്രമണം.

ആലുവ നഗരത്തിലുള്ള അനാഥമന്ദിരത്തിലെ കുട്ടികള്‍ക്കു ലഹരി മരുന്നുകള്‍ എത്തിച്ചു നല്‍കുന്നതായി പൊലീസിനു നേരത്തേ വിവരം ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ പ്രദേശം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പൊലീസ് നിരീക്ഷണത്തിലായിരുന്നു. പിങ്ക് പൊലീസ് നിരീക്ഷണം തുടരുന്നതിനിടെയാണ് ലഹരിമരുന്നുമായി ഉച്ചയോടെ സീമ എത്തിയത്. 

ആലുവ ജില്ലാ ആശുപത്രി കവലയിലെത്തി കുട്ടികള്‍ക്ക് ലഹരി വസ്തുക്കള്‍ കൈമാറാന്‍ ശ്രമിക്കവെ പിങ്ക് പൊലീസ് ഇവരെ വളഞ്ഞു. പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ സീമ പൊലീസുകാരെ അക്രമിക്കുക ആയിരുന്നു.


Previous Post Next Post