രാജ്യത്ത് കൂടുതൽ സൈക്കിൾ ട്രാക്കുകൾ വരുന്നു; പ്രഖ്യാപനവുമായി ബഹ്റെെൻ

 


ബഹ്റെെൻ: രാജ്യത്ത് കൂടുതൽ സൈക്കിൾ ട്രാക്കുകൾ നിർമ്മിക്കാൻ ഒരുങ്ങി ബഹ്റെെൻ. സെെക്കിൾ യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് ഏറെ സന്തേഷം നൽകുന്ന വാർത്തയാണ് ബഹ്റെെൻ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഇതിന് വേണ്ടി കൂടുതൽ ട്രാക്കുകൾ നിർമ്മിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. അതിന് വേണ്ടിയുള്ള ഒരുക്കങ്ങൾ തയ്യാറെടുക്കാനുള്ള നടകൾ അധികൃതർ നടത്തിവരുകയാണ്. ഇത് കൂടാതെ തെരഞ്ഞടുത്ത വാക്വേകളിലും കോർണിഷുകളിലും ബൈക്കുകളും സ്കൂട്ടറുകളും ഓടിക്കാൻ അനുമതി നൽകിയിട്ടുണ്ട്. രണ്ട് കമ്പനികൾക്ക് ആണ് ഇതിനുള്ള അനുമതി നൽകിയിട്ടുള്ളത്. ഗതാഗതമന്ത്രാലയം ആണ് ഇതിന് വേണ്ടിയുള്ള അനുമതി നൽകിയിരിക്കുന്നത്. ഗതാഗതമന്ത്രാലയം അസി. അണ്ടർ സെക്രട്ടറി നദ ദീൻ ആണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. സൽമാൻ സിറ്റിയിലും ഈസ്റ്റ് ഹിദ്ദിലും ഇതിനുള്ള സൗകര്യം ഏർപ്പെടുത്തും. 670 ഓളം സ്കൂട്ടറുകളും അമ്പതിലധികം സൈക്കിളുകളും ഇപ്പോൾ രാജ്യത്ത് ലഭ്യമാണ്. ഇപ്പോൾ തന്നെ പത്തിൽ അധികം സെെക്കിൾ ട്രാക്കുകൾ ഉണ്ട്. പൊതുമരാമത്ത് മന്ത്രാലയം ആണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. കിങ് ഫൈസൽ കോർണിഷിൽ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രത്യേക സൈക്കിൾ ട്രാക്കിന്റെ നിർമാണം പൂർത്തിയായിട്ടുണ്ട്. കൂടാതെ രാജ്യത്തിന്റെ മറ്റു ഇടങ്ങളിൽ ആവശ്യമായ സെെക്കിൾ ട്രാക്കുകൾ പണിയാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. 2021ൽ സെെകിൾ ട്രാക്കുകൾ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രാലയവും മറ്റു മന്ത്രാലയങ്ങളും തമ്മിൽ സഹകരിച്ച് ധാരണപത്രം ഒപ്പുവെച്ചിരുന്നു. നിർമ്മിക്കുക മാത്രമല്ല സെെക്കിൾ പാതകൾക്ക് നിർമ്മിക്കുന്ന ട്രാക്കുകളുടെ പുനർ നിർമ്മാണവും ഇതിൽപ്പെടും. എല്ലാ വാക്വേകളിലും കോർണിഷുകളിലും പ്രത്യേക സൈക്കിൾ പാതകൾ ഒരുക്കാൻ തന്നെയാണ് ധാരണപത്രം വ്യവസ്ഥ ചെയ്യുന്നത്.


Previous Post Next Post