കോട്ടയത്ത് എസ്.എച്ച് മൗണ്ടിലെ കടകളിൽ വ്യാപക മോഷണം.






കോട്ടയം : കോട്ടയത്ത് എസ്.എച്ച് മൗണ്ടിലെ കടകളിൽ വ്യാപക മോഷണം.
സിസിടിവി യിൽ മോഷ്ടാവിൻ്റെ ദൃശ്യം വ്യക്തമായിട്ടുണ്ട്.

ഇലക്ട്രിക്ക് കടയിലും ബാറ്ററി കടയിലുമായി 12 കച്ചവട സ്ഥാപനങ്ങളിലാണ് ഇന്ന് പുലർച്ചെ 3.45 ഓടെ മോഷണം നടന്നത്.

ഗാന്ധിനഗർ പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.
ഇന്ന് രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.

എസ്.എച്ച് മൗണ്ടിൽ ഇന്ത്യൻ കോഫി ഹൗസിന് എതിർവശത്ത് പ്രവർത്തിക്കുന്ന ഷോപ്പിംങ് കോംപ്ലക്‌സിലെ കടകളിലാണ് മോഷണം നടന്നത്. 
തലയിൽ ടവ്വൽ ചുറ്റി, രണ്ട് ഷർട്ടു ധരിച്ച് എത്തിയ യുവാവ് പൂട്ട് തകർത്ത് മേശക്കുള്ളിൽ വച്ചിരിക്കുന്ന പണം കൈക്കലാക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് എ സി വി ന്യൂസിന് ലഭിച്ചിരിക്കുന്നത്.

ഒന്നിലധികം പേർ മോഷണ സംഘത്തിലുണ്ടെന്നും സംശയമുണ്ട്.
പല കടകളുടെയും ഷട്ടറുകൾ തകർത്ത് അകത്ത് കയറിയ മോഷ്ടാക്കൾ പണവും സാധനങ്ങളും അപഹരിക്കുകയായിരുന്നു എന്നാണ് പോലീസ് നൽകുന്ന സൂചന.

വിരലടയാള വിദഗ്ധരും, സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തും. കൂടാതെ സമീപത്തെ സി സി ടി വി ദൃശ്യങ്ങളിൽ നിന്ന് മോഷ്ടാക്കളെ തിരിച്ചറിഞ്ഞ് അന്വേഷണം ഊർജ്ജിതമാക്കുവാനാണ് പോലീസ് നീക്കം.

Previous Post Next Post