ഡല്‍ഹി ഉത്തം നഗര്‍ പോലീസ് സ്‌റ്റേഷനിലാണ് യുവതി പരാതിയുമായി എത്തിയത്. പരാതി നല്‍കിയ ദളിത് യുവതിയുടെ ഭര്‍ത്താവ് കോണ്‍ഗ്രസ് ഓഫീസില്‍ ഹോര്‍ഡിങ്ങുകള്‍ സ്ഥാപിക്കുന്നത് പതിവായിരുന്നു. 2020 ല്‍ യുവതിയുടെ ഭര്‍ത്താവ് മരണപ്പെടുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് അധ്യക്ഷയുടെ പേഴ്‌സണല്‍ സെക്രട്ടറി പിപി മാധവന്‍ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തത് എന്നാണ് ആരോപണം.
പരാതിയെ തുടര്‍ന്ന് ഇന്നലെ ജൂണ്‍ 26 നാണ് ഡല്‍ഹിയിലെ ഉത്തം നഗര്‍ പോലീസ് സ്‌റ്റേഷനില്‍ ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തത്. കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷം ഡല്‍ഹി ഡിഡിയു ആശുപത്രിയില്‍ യുവതിയെ എത്തിച്ച് പോലീസ് വൈദ്യസഹായം നല്‍കി. യുവതിയുടെ പരാതിയനുസരിച്ച് 2022 ഫെബ്രുവരിയിലാണ് യുവതിയെ ബലാത്സംഗത്തിനിരയാക്കിയത്