അപകടത്തെ തുടർന്നു നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ പോസ്റ്റിൽ ഇടിച്ചു.
നീണ്ടൂർ റോഡിൽ സ്ഥിരം അപകട മേഖലയായ കോട്ടമുറി ജംഗ്ഷനിലാണ് വ്യാഴാഴ്ച വൈകിട്ട് 7.15 ഓടെ അപകടം ഉണ്ടായത്.
ഏറ്റുമാനൂർ ഭാഗത്തു നിന്നും എത്തിയ മാരുതി കാർ മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടമായ കാർ മറ്റൊരു കാറിലും പിന്നീട് റോഡിരികിലെ പോസ്റ്റിലും ഇടിക്കുകയായിരുന്നു.
ഇവിടെ സ്ഥിരം അപകട മേഖല ആണന്നു നാട്ടുകാർ ആരോപിക്കുന്നു.
റോഡിലെ അപകടക്കെണി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നേരത്തെ തന്നെ നാട്ടുകാർ പരാതി നൽകിയിരുന്നു.
ഈ പരാതിയിൽ അധികൃതർ നടപടിയുടെത്തില്ലെന്നാണ് അപകടം തുടർക്കഥയാകുന്നതിൽ നിന്നും വ്യക്തമാകുന്നത്.