ഡി.വൈ.എസ്.പി ബാബു പെരിങ്ങേത്തിനെതിരെ സിവില്‍ പൊലീസ് ഓഫിസറുടെ വധ ഭീഷണി സന്ദേശം. കാഞ്ഞങ്ങാട് പൊലീസ് കണ്‍ട്രോള്‍ റൂമിലെ സിവില്‍ പൊലീസ് ഓഫീസര്‍ സനൂപ് ജോണാണ് വാട്‌സ്ആപ്പ് വഴി വധഭീഷണി മുഴക്കിയത്. മദ്യലഹരിയിലാണ് ഇയാൾ സന്ദേശമയച്ചതെന്നാണ് വിവരം. മുന്നറിയിപ്പില്ലാതെ അവധി എടുത്തതിന് ഇയാളെ ഡിവൈഎസ്പി താക്കീത് നൽകിയതാണ് പ്രകോപനത്തിന് കാരണമെന്നാണ് പൊലീസ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.
സനൂപ് നേരത്തെയും ജോലിയിൽ നിന്ന് അനുമതിയില്ലാതെ ദിവസങ്ങളോളം ജോലിയിൽ നിന്ന് വിട്ടുനിന്നിരുന്നു.