സഭാ ഭൂമി ഇടപാട് കേസ്: ആലഞ്ചേരിക്ക് താല്‍ക്കാലിക ആശ്വാസം, ഉടൻ വിചാരണയ്ക്ക് ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി


കൊച്ചി: സിറോ മലബാര്‍ സഭാ ഭൂമി ഇടപാടില്‍ കർദ്ദിനാൾ മാ൪ ജോർജ്ജ് ആലഞ്ചേരിക്ക് താല്‍ക്കാലിക ആശ്വാസം. കാക്കനാട് മജിസ്ട്രേറ്റ് കോടതിയിൽ ഉടൻ വിചാരണയ്ക്ക് ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി ഉത്തരവ്. കേസ് ഹൈക്കോടതി ഇനി പരിഗണിക്കു൦ വരെ കർദ്ദിനാൾ ഹാജരാകേണ്ടതില്ല. മജിസ്ട്രേറ്റിന് മുൻപാകെ നേരിട്ട് ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ഇളവ്. ജൂലൈ ഒന്നിന് നേരിട്ട് ഹാജരാകണമെന്നായിരുന്നു കാക്കനാട് മജിസ്ട്രേറ്റ് കോടതി ഉത്തരവ്. ഇതിനെതിരെയാണ് കർദ്ദിനാൾ ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ കർദ്ദിനാൾ വിചാരണ നേരിടണമെന്ന് എറണാകുളം സെഷൻസ് കോടതി ഉത്തരവ് നേരത്തെ ഹൈക്കോടതിയു൦ ശരിവെച്ചിരുന്നു 

أحدث أقدم