മലപ്പുറം: സംസ്ഥാന സർക്കാർ ആദ്യമായി നിർമിച്ച സെൻട്രൽ ജയിലിൻ്റെ ഉദ്ഘാടനം ജൂൺ 12ന് മലപ്പുറം തവനൂരിൽ നടക്കും. ഞായറാഴ്ച നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായിവിജയൻ ജയിലിന്റെ ഉദ്‌ഘാടനം നിർവഹിക്കും. തവനൂര്‍ കൂരടയില്‍ ജയില്‍ വകുപ്പിനു കീഴിലുള്ള 8.62 ഏക്കര്‍ ഭൂമിയില്‍ മൂന്ന് നിലകളിലായാണ് ജയില്‍ സമുച്ചയം നിര്‍മിച്ചിട്ടുള്ളത്. 34 കോടിയോളം രൂപ ചെലവഴിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. സംസ്ഥാന സര്‍ക്കാര്‍ നിര്‍മിച്ച ആദ്യത്തേതും സംസ്ഥാനത്തെ നാലാമത്തേതുമായ ജയിലാണിത്. ആദ്യം ജില്ലാ ജയിലായി നിര്‍മാണം തുടങ്ങിയെങ്കിലും പിന്നീട് സെന്‍ട്രല്‍ ജയിലാക്കി ഉയര്‍ത്തുകയായിരുന്നു. 706 തടവുകാരെ ഉള്‍ക്കൊള്ളാനുള്ള സൗകര്യമാണ് നിലവിലുള്ളത്. നിലവിലെ സെന്‍ട്രല്‍ ജയിലുകളുടെ നിര്‍മാണ രീതിയില്‍നിന്ന് വ്യത്യസ്തമായി ആധുനിക സുരക്ഷാ സംവിധാനങ്ങളാണ് ഇവിടെയുള്ളത്. സി.സി.ടി.വി ക്യാമറ, വീഡിയോ കോണ്‍ഫറന്‍സ് സിസ്റ്റം, തടവുകാര്‍ക്കായി ആധുനിക രീതിയിലുള്ള കൂടിക്കാഴ്ചാ മുറി, ആധുനിക സൗകര്യങ്ങളോടെയുള്ള അടുക്കള, തുടങ്ങിയവയാണ് ജയിലില്‍ ഒരുക്കിയിട്ടുള്ളത്. അന്തേവാസികളുടെ തൊഴില്‍ അഭ്യസനത്തിനും ഇവിടെ സൗകര്യമുണ്ടാകും. തവനൂരില്‍ സെന്‍ട്രല്‍ ജയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നതോടെ സംസ്ഥാനത്തെ ആകെ സെന്‍ട്രല്‍ ജയിലുകളുടെ എണ്ണം നാലാകും. ഉദ്ഘാടന ദിവസം പൊതുജനങ്ങൾക്ക് തവനൂർ സെൻട്രൽ ജയിൽ സന്ദർശിക്കാം. രാവിലെ ഒമ്പത് മുതൽ 10 വരെയാണ് പൊതുജനങ്ങൾക്ക് ജയിലിനകം കാണാൻ അവസരം നൽകുക. അതീവ സുരക്ഷാ മേഖലയായതിനാൽ ഉദ്ഘാടനത്തിനു ശേഷം ജയിലിനുള്ളിൽ സന്ദർശനത്തിന് നിയന്ത്രണമേർപ്പെടുത്തും. തടവുകാരെ സന്ദർശിക്കുന്നതിനു മാത്രമാണ് സാധാരണ അനുമതി ലഭിക്കുക. സ്വാതന്ത്ര്യലബ്ധിക്കുശേഷം സർക്കാർ നിർമിക്കുന്ന ആദ്യത്തെ സെൻട്രൽ ജയിലാണിത്. ‘യു’ ആകൃതിയിൽ മൂന്ന് നിലകളിലായി നിർമിച്ചിരിക്കുന്ന ജയിലിൽ 706 തടവുകാരെ പാർപ്പിക്കാൻ സൗകര്യമുണ്ട്. മൂന്ന് നിലകളോട് കൂടി നിര്‍മ്മിച്ച മെയിന്‍ കെട്ടിടത്തില്‍ തടവുകാരെ താമസിപ്പിക്കുന്നതിന് 34 ബാരക്ക് സെല്ലുകളും 24 സെല്ലുകളും ട്രാന്‍സ്ജെന്‍ഡേഴ്‌സിനായി രണ്ട് സെല്ലുകളും ജയിലില്‍ ഉണ്ട്. സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് നിര്‍മിക്കുന്ന ആദ്യത്തെ സെന്‍ട്രല്‍ ജയിലാണു തവനൂരിലേത്. 34 കോടിയോളം രൂപ ചെലവിട്ടാണ് 3 നിലകളിലായി ജയില്‍ സമുച്ചയം പൂര്‍ത്തിയായത്. സെന്‍ട്രല്‍ ജയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ വിവിധ ജയിലുകളില്‍ കഴിയുന്ന ജില്ലയിലെ തടവുകാരെ തവനൂരിലേക്ക് മാറ്റും. തടവുകാര്‍ക്ക് ഫ്ലഷ് ടാങ്ക് സൗകര്യത്തോടെയുള്ള 84 ടോയ്ലറ്റുകളും ഷവര്‍ സൗകര്യത്തോടെ ഉള്ള 44 ബാത്ത്‌റൂമുകളും ഉണ്ട്. അത്യാധുനിക രീതിയിലുള്ള അടുക്കളയ്ക്ക് വേണ്ടി ഒരു കെട്ടിടവും ഭരണ കാര്യങ്ങള്‍ക്ക് വേണ്ടി മറ്റൊരു കെട്ടിടവും നിലവിലുണ്ട്. തടവുകാരുടെ വിദ്യാഭ്യാസത്തിനും തൊഴില്‍ പരിശീലനത്തിനും തൊഴില്‍ ശാലകള്‍ക്ക് വേണ്ടിയുള്ള ഹോം സൗകര്യവും കെട്ടിടത്തില്‍ സജ്ജമാക്കിയിട്ടുണ്ട്. തടവുകാരെ ചികിത്സിക്കുന്നതിനായി ഇനിയും പുറത്തുള്ള ആശുപത്രികളെ തന്നെ ആശ്രയിക്കേണ്ടിവരും. എന്നാല്‍ അടുത്ത ഘട്ടത്തില്‍ ഇവ നടപ്പിലാക്കാനാണ് ശ്രമമെന്ന് അധികൃതര്‍ അറിയിച്ചു.