ട്രെയിനിൽ അച്ഛനൊപ്പം യാത്ര ചെയ്ത പതിനാറുകാരിക്ക് നേരെ അതിക്രമം


ട്രെയിനിൽ അച്ഛനൊപ്പം യാത്ര ചെയ്ത പതിനാറുകാരിക്ക് നേരെ അതിക്രമം. ഇന്നലെ രാത്രി എറണാകുളത്ത് നിന്ന് വരികയായിരുന്ന തൃശൂർ സ്വദേശിനിക്ക് നേരെയാണ് അതിക്രമമുണ്ടായത്. കുട്ടിയുടെ ശരീരത്തിൽ സ്പർശിക്കാൻ ശ്രമിക്കുകയും അശ്ലീലം പറയുകയും ചെയ്തു.
ഗുരുവായൂർ എക്‌സ്പ്രസിലായിരുന്നു സംഭവം നടന്നത്. ട്രെയിനിലുണ്ടായിരുന്ന രണ്ട് പേരാണ് പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയത്. റെയിൽവേ ഗാർഡിനോട് പരാതിപ്പെട്ടിട്ടും പൊലീസിനെ അറിയിച്ചില്ലെന്ന് ആരോപണമുണ്ട്. തുടർന്ന് കുടുംബം തൃശൂർ ഈസ്റ്റ് പൊലീസിൽ പരാതി നൽകി. മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷം കേസ് റെയിൽവേ പൊലീസിന് കൈമാറുകയായിരുന്നു
റെയിൽവേ പൊലീസ് സംഭവത്തിൽ പോക്‌സോ കേസ് എടുത്തിട്ടുണ്ട്. അതിക്രമം നടത്തിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്
Previous Post Next Post