മഴ:കോഴിക്കോട് വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. കൊല്ലത്ത് 2 പേരെ കാണാതായി





പ്രതീകാത്മക ചിത്രം 

കോഴിക്കോട്/കൊല്ലം: കോ​ഴി​ക്കോ​ട്ട് മാ​വൂ​രി​ലെ ചാ​ലി​പ്പാ​ട​ത്ത് വ​ള്ളം മ​റി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു. മ​ല​പ്രം സ്വ​ദേ​ശി ഷാ​ജു (42) ആ​ണ് മ​രി​ച്ച​ത്.

കൊല്ലം ശ​ക്തി​കു​ള​ങ്ങ​ര​യി​ൽ വ​ള്ളം മ​റി​ഞ്ഞ് ര​ണ്ട് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ കാ​ണാ​താ​യി. ഇ​ന്ന് പു​ല​ർ​ച്ചെ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യ ഫൈ​ബ​ർ വ​ള്ളം തി​ര​യി​ൽ​പ്പെ​ട്ടു മ​റി​യു​ക​യാ​യി​രു​ന്നു.

ശ​ക്തി​കു​ള​ങ്ങ​ര സ്വ​ദേ​ശി​ക​ളാ​യ ഇ​സ്തേ​വ്വ്, ആ​ന്‍റോ എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്. ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ര​ണ്ട് പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. കാ​ണാ​താ​യ​വ​ർ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

Previous Post Next Post