ലഖ്‌നൗ: ഇലക്‌ട്രിക് കാറിന്റെ ഡ്രൈവിങ് സീറ്റില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. തൊട്ടടുത്തായി കാവിയുത്ത് നിറചിരിയോടെ യോഗി ആദിത്യനാഥും. ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ ലുലു ഗ്രൂപ്പിന്റെ ഏറ്റവും വലിയ മാള്‍ ഉദ്ഘാടന ചടങ്ങിലെ ദൃശ്യങ്ങളായിന്നു ഇത്. ഇന്നലെ ബലിപ്പെരുന്നാള്‍ ദിനത്തിലാണ് യുപില്‍ ലുലു ഗ്രൂപ്പിന്റെ ഏറ്റവും വലിയ മാള്‍ ഉദ്ഘാടനം ചെയ്തത്.
ലഖ്‌നൗ : ഇലക്‌ട്രിക് കാറിന്റെ ഡ്രൈവിങ് സീറ്റില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. തൊട്ടടുത്തായി കാവിയുടുത്ത് നിറചിരിയോടെ യോഗി ആദിത്യനാഥും. ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ ലുലു ഗ്രൂപ്പിന്റെ ഏറ്റവും വലിയ മാള്‍ ഉദ്ഘാടന ചടങ്ങിലെ ദൃശ്യങ്ങളായിന്നു ഇത്. ഇന്നലെ ബലിപ്പെരുന്നാള്‍ ദിനത്തിലാണ് യുപില്‍ ലുലു ഗ്രൂപ്പിന്റെ ഏറ്റവും വലിയ മാള്‍ ഉദ്ഘാടനം ചെയ്തത്.
യോഗിയുമായുള്ള യൂസഫലിയുടെ അടുപ്പം കൂടി ദൃശ്യമാക്കുന്നതായിരുന്നു ഈ ഉദ്ഘാടന ചിത്രങ്ങള്‍. മാളിലെ ഓരോ ഭാഗങ്ങളും യുസഫലി യോഗിയെ ചൂറ്റിക്കാണിച്ചു. യുപി മന്ത്രിസഭയിലെ മന്ത്രിമാര്‍ അടക്കമുള്ള പ്രമുഖരും ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.
2000 കോടി രൂപ നിര്‍മ്മാണ ചെലവിലാണ് ലുലു ഗ്രൂപ്പിന്റ ലക്‌നൗ മാള്‍ നിര്‍മ്മിച്ചിരിക്കുന്നത്. യുപിയെ വികസന സൗഹൃദമാക്കുന്നതിന്റെ ഭാഗമായി എല്ലാ സഹായങ്ങളും യോഗി ആദിത്യനാഥ് ചെയ്തു. പണം മുടക്കി കൃത്യമായി ജോലിയുമായി യുസഫലിയും യുപിയില്‍ വന്‍ നിക്ഷേപങ്ങള്‍ക്കാണ് യൂസഫലി തയ്യാറെടുക്കുന്നത്. ലുലു ഗ്രൂപ്പ് ലഖ്‌നൗവില്‍ 2,000 കോടി രൂപ ചെലവിട്ട് മാള്‍ പണികഴിപ്പിച്ചിട്ടുണ്ട്. കൂടാതെ, പുതുതായി മൂന്ന് പദ്ധതികള്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തി്ട്ടുണ്ട്.
വാരണാസിയിലും പ്രയാഗ് രാജിലും ഓരോ മാളും ഗ്രേറ്റര്‍ നോയിഡയില്‍ ലുലു ഫുഡ് പ്രോസസിങ് ഹബ്ബും നിര്‍മ്മിക്കുന്നതാണ് പദ്ധതി. ലുലുവിന്റെ മറ്റ് മൂന്ന് പുതിയ പ്രോജക്ടുകള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് എം.എ. യൂസഫലി അറിയിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും പ്രഗത്ഭരായ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ സംസ്ഥാനത്ത് നടപ്പാക്കുന്ന മികച്ച വികസനസംരംഭങ്ങളെ യൂസഫലി പ്രശംസിക്കുകയും ചെയ്തിരുന്നു.