പാറമേക്കാവ് പത്മനാഭൻ ചരിഞ്ഞു, ഒന്നര പതിറ്റാണ്ടോളം തൃശൂർ പൂരത്തിൽ നിറസാന്നിദ്ധ്യം




തൃശൂർ : തൃശൂർ പൂരത്തിന് ഒന്നര പതിറ്റാണ്ട് പാറമേക്കാവിലമ്മയുടെ തിടമ്പേറ്റിയ ഗജവീരൻ പാറമേക്കാവ് പത്മനാഭൻ ചരിഞ്ഞു. കഴിഞ്ഞ പൂരത്തിനും പാറമേക്കാവിലമ്മയുടെ തിടമ്പേറ്റിയിരുന്നു. തലപ്പൊക്കത്തിലും അഴകളവുകളിലും പേരെടുത്ത ഗജവീരന്മാർക്കൊപ്പമായിരുന്നു പത്മനാഭന്റെയും സ്ഥാനം. 

2005 ലാണ് പാറമേക്കാവ് ദേവസ്വം പത്മനാഭനെ വാങ്ങിയത്. ബിഹാറിൽനിന്ന് കേരളത്തിൽ എത്തിയ ആനകളുടെ കൂട്ടത്തിൽ ഉള്ളതാണ് ഈ ഗജകേസരി. ചൊവ്വാഴ്ച പാടൂക്കാട് ആനപ്പറമ്പിൽ പൊതുദർശനത്തിനു ശേഷം കോടനാട് സംസ്കരിക്കും.


Previous Post Next Post