അരിയടക്കമുള്ള നിത്യോപയോഗ അവശ്യസാധനങ്ങൾക്ക് ജിഎസ്‌ടി ചുമത്തിയ കേന്ദ്ര നടപടിക്കെതിരെ സിപിഐ എം ശക്തമായ ജനകീയ പ്രതിഷേധമുയർത്തും. അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനിടയാക്കിയ നടപടിക്കെതിരെ ആഗസ്റ്റ് പത്തിന് വെെകിട്ട് 5ന് പ്രാദേശികകേന്ദ്രങ്ങളിൽ ധർണ നടത്തും. ആഡംബര വസ്തുക്കൾക്ക് മേൽ നികുതി ചുമത്താൻ വിരോധമില്ലെന്ന് അറിയിച്ചിട്ടും അരിയും ധാന്യങ്ങളും അടക്കമുള്ള അവശ്യവസ്തുക്കൾക്കാണ് കേന്ദ്രസർക്കാർ ജിഎസ്ടി ചുമത്തിയത്. സാധാരണക്കാരെ ഏറെ ബാധിക്കുന്നതാണ് ഈ നടപടി. നേരത്തെ പെട്രോൾ, ഗ്യാസ് എന്നിവയ്ക്ക് അമിതമായി വിലകൂട്ടിയതോടെ ജനം എറെ ബുദ്ധിമുട്ടിലായിരുന്നു. അവർക്ക് മേൽ അധികനികുതിഭാരമാണ് ഇപ്പോൾ കേന്ദ്രം ചുമത്തുന്നത്.
അരിയടക്കമുള്ള നിത്യോപയോഗ അവശ്യസാധനങ്ങൾക്ക് ജിഎസ്‌ടി ചുമത്തിയ കേന്ദ്ര നടപടിക്കെതിരെ സിപിഐ എം ശക്തമായ ജനകീയ പ്രതിഷേധമുയർത്തും
ജോവാൻ മധുമല
0
Tags
Top Stories