പട്ടിത്താനത്ത് ബസിന് പിറകിൽ ടിപ്പറിടിച്ചു ; വൻ ഗതാഗത കുരുക്ക്





ഏറ്റുമാനൂർ : അപകടങ്ങൾ പതിവാണ് പട്ടിത്താനത്ത് ഇന്നും വാഹനങ്ങളുടെ കുട്ടയിടി. 

 യാത്രക്കാരെ കയറ്റാൻ സ്റ്റോപ്പിൽ നിർത്തിയിട്ടിരുന്ന ബസിനു പിന്നിൽ ടിപ്പർ ഇടിച്ചു. ഏറ്റുമാനൂർ പട്ടിത്താനം ജംഗ്ഷനിലാണ് ഇന്ന് 11.45 ഓടെയായിരുന്നു അപകടം. 

ബസിന് പിന്നിലിടിച്ച ടിപ്പർ മറ്റൊരു കാറിലും ഇടിച്ചു. ബസ് യാത്രക്കാർക്കും, ടിപ്പറിൻ്റെ ഡ്രൈവർക്കും പരിക്കേറ്റു.

എറണാകുളത്തുനിന്നും കോട്ടയത്തേക്ക് പോയ സ്വകാര്യ ബസിന്റെ പുറകിലാണ് ടിപ്പർ ലോറി അടിച്ചത്. തുടർന്ന് ഇതിനിടയിൽ പെട്ട കാർ ബസിനടിയിലേക്കാണ് തുടർന്ന് ഇടിച്ച് കയറിയത്. അപകടത്തെ തുടർന്ന് ഏറ്റുമാനൂർ ടൗണിൽ വൻ ഗതാഗതക്കുരുക്കിലായി.

ടിപ്പറിൻ്റെ മുൻഭാഗവും,ബസിന് പിൻവശവും, പൂർണമായും തകർന്നു. കാറിനും കേട് പാടുകൾ സംഭവിച്ചു.
ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
Previous Post Next Post