മീനടത്തെ സിപിഎം നേതാവിന്റെ മകൻ അറസ്റ്റിൽ ,,വിവാഹം കഴിച്ച് പീഡിപ്പിച്ച ശേഷം ഭർത്താവ് താമസിച്ചത് മറ്റൊരു യുവതിയ്‌ക്കൊപ്പം! ! ഭാര്യയുടെയും കുടുംബത്തിന്റെയും പരാതിയുടെ അടിസ്ഥാനത്തിൽ പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തു



രമേശ് ഗോപാൽ 
കോട്ടയം: വിവാഹം കഴിച്ച് പീഡിപ്പിച്ച ശേഷം, മറ്റൊരു യുവതിയ്‌ക്കൊപ്പം താമസിച്ചെന്ന പരാതിയിൽ സിപിഎം നേതാവിന്റെ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. മീനടം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് പാമ്പാടി പൊലീസ് സിപിഎം നേതാവിന്റെ മകനെ വെള്ളിയാഴ്ച കസ്റ്റഡിയിൽ എടുത്തത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. കോട്ടയം പാമ്പാടി മീനടം ലോക്കൽ കമ്മറ്റി അംഗമായ മേരി രവീന്ദ്രന്റെ മകൻ സുമേഷ് രവീന്ദ്രനെയാണ് പാമ്പാടി പൊലീസ് ഒടുവിൽ അറസ്റ്റ് ചെയ്തത്
2020 ഡിസംബർ 27 ന് മീനടം ട്രിനിറ്റി സെന്ററിൽ വെച്ചായിരുന്നു യുവതിയുടേയും സുമേഷിന്റെയും വിവാഹം കഴിഞ്ഞത്. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം സുമേഷ് യുവതിയുമായി അകലം പാലിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സുമേഷ് വടവാതൂരിൽ മറ്റൊരു പെൺകുട്ടിയോടൊപ്പം കഴിയുകയാണെന്ന് യുവതി കണ്ടെത്തി. ഇതോടെ വിവാഹത്തട്ടിപ്പിൽ പാർട്ടി ഇടപെടൽ ആവശ്യപ്പെട്ട് യുവതിയുടെ കുടുംബം രംഗത്തെത്തി. പിന്നാലെ തുടർന്ന് പാർട്ടി നേതാക്കൾ എത്തി പ്രാദേശികമായി ഇരു വിഭാഗങ്ങളേയും വിളിച്ച് ചർച്ച നടത്തി. പെൺകുട്ടിയിൽ നിന്നും വാങ്ങിയെടുത്ത സ്വർണാഭരണം അടക്കം മടക്കി നൽകാമെന്ന് സുമേഷും അമ്മ മേരിയും മറുപടി നൽകി. എന്നാൽ പിന്നീട് ഒരു നടപടിയും ഉണ്ടായില്ല എന്ന് ബന്ധുക്കൾ ആരോപിക്കുന്നു
ഇതേ തുടർന്നു മണർകാട് പൊലീസിനും പിന്നീട് പാമ്പാടി പൊലീസിനും യുവതിയും കുടുംബവും പരാതി നൽകി. എന്നാൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ആദ്യം പോലീസ് തയ്യാറായില്ല. പിന്നീട് കോടതിയെ സമീപിച്ചതാണ് കേസ് അന്വേഷണത്തിനുള്ള അനുമതി കുടുംബം നേടിയെടുത്തത്. തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ കോടതി മുൻകൂർ ജാമ്യം അടക്കം നൽകി. ഇതോടെയാണ് പൊലീസ് വെള്ളിയാഴ്ച സുമേഷിനെ കസ്റ്റഡിയിൽ എടുത്തത്. രാവിലെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കി
Previous Post Next Post