പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ ഫേസ്ബുക്ക് പോസ്‌റ്റ് ഷെയര്‍ ചെയ്‌ത സംഭവത്തില്‍ പോലീസ് ഉദ്യോഗസ്‌ഥക്ക് എതിരെ നടപടിക്ക് ശുപാര്‍ശ.


കാഞ്ഞിരപ്പള്ളി പോലീസ് സ്‌റ്റേഷന്‍ എഎസ്‌ഐ റംല ഇസ്‌മയിലിന് എതിരെയാണ് വകുപ്പുതല നടപടിക്ക് ശുപാര്‍ശ ചെയ്‌തിരിക്കുന്നത്.

കോട്ടയം ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കാണ് റംലക്ക് എതിരെ നടപടിക്ക് ശുപാര്‍ശ ചെയ്‌തത്‌. മധ്യമേഖലാ ഡിഐജിക്കാണ് ശുപാര്‍ശ സമര്‍പ്പിച്ചിരിക്കുന്നത്.

പോപുലര്‍ ഫ്രണ്ട് സംസ്‌ഥാന സെക്രട്ടറി സിഎ റൗഫ് ഫേസ്ബുക്കില്‍ ഇട്ട പോസ്‌റ്റ് ആണ് റംല പങ്കുവെച്ചത്. ജൂലൈ അഞ്ചിനാണ് സംഭവം. ആലപ്പുഴയിലെ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ ഉണ്ടായ വിവാദ വിദ്വേഷ മുദ്രാവാക്യ വിവാദത്തില്‍ അറസ്‌റ്റിലായ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ജാമ്യത്തില്‍ ഇറങ്ങിയതുമായി ബന്ധപ്പെട്ടായിരുന്നു പോസ്‌റ്റ്‌. പോലീസിനും കോടതിക്കും എതിരായിട്ടായിരുന്നു വിമര്‍ശനം
Previous Post Next Post