KSRTC ബസിൽ ലൈംഗികാതിക്രമത്തിന് ശ്രമിച്ചയാളെ വിദ്യാർത്ഥിനി കൈകാര്യം ചെയ്ത് പൊലീസിൽ ഏൽപ്പിച്ചു


കൊച്ചി: KSRTC ബസിൽ ലൈംഗികാതിക്രമത്തിന് ശ്രമിച്ചയാളെ കൈകാര്യം ചെയ്ത് പൊലീസിൽ ഏൽപ്പിച്ച് വിദ്യാർത്ഥിനി. നെല്ലിമറ്റം എംബിറ്റ്സ് എഞ്ചിനീയറിംഗ് കോളജ് വിദ്യാർത്ഥിനിയാണ് ബസ്സിൽ ശല്യം ചെയ്തയാളെ കൈയ്യോടെ പൊലീസിനെ ഏൽപ്പിച്ചത്. അടിമാലി ചാറ്റുപാറ സ്വദേശിയായ അരുണാണ് പോലീസ് പിടിയിലായത്. നെടുങ്കണ്ടം - എറണാകുളം റൂട്ടിൽ സർവ്വീസ് നടത്തുന്ന കെഎസ്ആർടിസി ബസ്സിൽ ഇന്ന് രാവിലെയാണ് സംഭവം. കോളേജിലേക്ക് പോകാനാണ് വിദ്യാർത്ഥിനി ബസ്സിൽ കയറിയത്. യാത്രയ്ക്കിട‌യിൽ പെൺകുട്ടി ഉറങ്ങിപ്പോയി. ഈ സമയത്ത് അടിമാലി ചാറ്റുപാറയിൽ നിന്നും കയറിയ യുവാവ് പെൺകുട്ടിയെ ശല്യപ്പെടുത്തുകയായിരുന്നു. യുവാവിന്റെ പെരുമാറ്റം തുടർന്നതോടെ പെൺകുട്ടി തിരുവനന്തപുരം പോലീസ് കൺട്രോൾ റൂമിലേക്ക് ഫോൺ വഴി മെസ്സേജ് അയച്ചു. ഊന്നുകൽ എസ്.ഐ. ശരത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ പൊലീസ് സ്റ്റേഷനിൽ എത്തിയത്. ലൈഗികാതിക്രമം നടത്തിയ യുവാവിനെ നന്നായി കൈകാര്യം ചെയ്ത ശേഷമാണ് പെൺകുട്ടി പൊലീസിന് കൈമാറിയത്. അടിമാലി ചാറ്റുപാറ സ്വദേശി കല്ലുവേലിക്കുഴിയിൽ അരുൺ ആണ് പോലീസ് പിടിയിലായത്. അവസരോചിതമായി ഇടപെട്ട വിദ്യാർത്ഥിനിയെ പൊലീസ് അഭിനന്ദിച്ചു. അതേസമയം, പെൺകുട്ടിക്ക് പരാതി ഇല്ലാത്തതിനാൽ യുവാവിനെ താക്കീത് ചെയ്ത് വിട്ടയച്ചു.

Previous Post Next Post