തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഉത്സവബത്ത നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍. ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്*
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും 100 പ്രവര്‍ത്തി ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ എല്ലാ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും ഓണം പ്രമാണിച്ച് 1000 രൂപ ഉത്സവബത്തയായി നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 5.21 ലക്ഷം ആളുകളിലേക്കാണ് സഹായമെത്തുകയെന്നും അദ്ദേഹം പറഞ്ഞു.