ന്യൂഡൽഹി : കോൺഗ്രസ് പ്രെസിഡന്റ് തെരെഞ്ഞെടുപ്പിൽ ഗാന്ധി കുടുംബത്തിൽ നിന്നും ആരും മത്സരിക്കില്ലെന്ന് റിപോർട്ടുകൾ പുറത്ത് വരുന്നു. രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തെരഞ്ഞെടുപ്പിനുള്ള നോമിനേഷൻ നൽകില്ലെന്നാണ് ലഭ്യമാകുന്ന വിവരം.
ഇതേസമയം ആര് മത്സരിക്കുന്നതിനെയും ഗാന്ധി കുടുംബം എതിർക്കില്ലെന്നും അറിയിപ്പുണ്ട്. എഐസിസിയിൽ നിന്നുമാണ് ഇക്കാര്യങ്ങൾ പുറത്ത് വരുന്നത്. കുടുംബപാർട്ടി എന്ന വിമർശനം ശക്തമായി ഉയരുന്ന പശ്ചാത്തലത്തിലാണ് പ്രസ്തുത തീരുമാനങ്ങൾ പുറത്ത് വരുന്നത്. രാജസ്ഥാൻ മുഖ്യമന്ത്രിയായ അശോക് ഗെലോട്ടിനെയാണ് ദേശീയ അധ്യക്ഷ സ്ഥാനത്തെക്ക് പാർട്ടി പരിഗണിക്കുന്നത് എന്നും അറിയിപ്പുണ്ട്.