ജലീലിനെതിരെ 14 ന് ഹിന്ദു ഐക്യവേദിയുടെ പ്രതിഷേധ പ്രകടനം ;കോലം കത്തിക്കും




കെ ടി ജലീലിനെതിരെ  വ്യാപകമായ പ്രതിഷേധം ഉയര്‍ത്താന്‍ ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി തീരുമാനിച്ചു. അതിന്റെ ഭാഗമായി ആഗസ്റ്റ് 14 ന് സംസ്ഥാന വ്യാപകമായി പ്രധാന കേന്ദ്രങ്ങളില്‍ പ്രകടനവും ധര്‍ണ്ണയും സംഘടിപ്പിക്കും.  ജലീലിന്റെ കോലം കത്തിക്കും. സെക്രട്ടറിയേറ്റിനു മുന്നിലും പ്രതിഷേധ സമരം ഉണ്ടാകും 

കാശ്മീര്‍ പ്രശ്‌നത്തില്‍ രാജ്യവിരുദ്ധ നിലപാട് സ്വീകരിച്ച ജലീലിനെ രാജ്യദ്രാഹിയായി കണ്ട് കേസെടുക്കണമെന്ന് സംസ്ഥാന സമതി യോഗത്തില്‍ അധ്യക്ഷ കെ പി ശശികല ടീച്ചര്‍ ആവശ്യപ്പെട്ടു.  രാജ്യത്തിന്റെ അഖണ്ഡത സംരക്ഷിക്കുമെന്നു പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്ത ജലീലീലിന് എംഎല്‍എ സ്ഥാനത്ത് തുടരാന്‍ ധാര്‍മ്മികമായി അര്‍ഹതയില്ല. പാകിസ്ഥാന്റെ നിയന്ത്രണത്തിലുള്ള കശ്മീരിനെ പാക് അധീന കശ്മീര്‍ എന്നാണ് ഇന്ത്യയും ഇന്ത്യയിലെ വിവിധ സര്‍ക്കാരുകളും എല്ലാക്കാലവും വിശേഷിപ്പിക്കുന്നത്. അതിനെയാണ് ആസാദ് കാശ്മീരായി ജലീല്‍ വിശേഷിപ്പിച്ചത്.  പ്രസംഗത്തിനിടയിലെ നാക്കു പിഴയോ പിശകോ അല്ല. വ്യക്തമായ ധാരണയില്‍ ഫേസ് ബുക്കിലെഴുതിയ കുറിപ്പിലാണ് വിവാദ പരമര്‍ശം. നിരോധിത ഇസ്‌ളാം ഭികരസംഘടനയായ സിമിയുടെ ഔദ്യോഗിക ഭാരവാഹിയായിരുന്ന ജലീലിന്റെ നിലപാടില്‍ മാറ്റമൊന്നുമില്ലന്നാണ് ഇത് തെളിയിക്കുന്നത്.
നിയമസഭാ സമിതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായിട്ടാണ്  ജലീല്‍ കാശ്മീരിലെത്തിയത്. എ സി മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ മുഴുവന്‍ ചെലവും സര്‍ക്കാറാണ് വഹിക്കുന്നത്. കേരള നിയമസഭയുടെ ഔദ്യോഗിക സമിതിയംഗം രാജ്യദ്രോഹ നിലപാട് സ്വീകരിച്ച വിഷയത്തില്‍ മുഖ്യമന്ത്രി  നയം വ്യക്തമാക്കണമെന്നും ശശികല ടിച്ചര്‍ ആവശ്യപ്പെട്ടു.
 ആര്‍ എസ് എസ് അഖില ഭാരതീയ മുന്‍ കാര്യകാരി സദസ്യന്‍ എസ് സേതുമാധവന്‍ ഐക്യവേദി ഭാരവാഹികളായ വല്‍സന്‍ തില്ലങ്കേരി, കെ പി ഹരിദാസ്, സി ബാബു,പി സുധാകരന്‍, ഇ എസ് ബിജു, മഞ്ഞപ്പാറ സുരേഷ്,  ബിന്ദു മോഹന്‍, പി സുശികുമാര്‍, പി ജ്യോതീന്ദ്രകുമാര്‍ എന്നിവര്‍ സംസാരിച്ചു






أحدث أقدم