ഉറക്കത്തിൽ ആടിനെ വെട്ടുന്നത് സ്വപ്നം കണ്ട് സ്വന്തം ലിംഗം മുറിച്ചെറിഞ്ഞ് 42-കാരൻ



ഉറക്കത്തിൽ പലതരം സ്വപ്നം  കാണുന്നവരാണ് നമ്മൾ. ചിലർ ഒന്നുറങ്ങി എഴുന്നേറ്റാൽ കണ്ടത് മുഴുവൻ ഓർത്തെടുക്കാൻ കഴിയാത്ത വിധത്തിലാവും. മറ്റുചിലർക്കാകട്ടെ, കണ്ടതെന്താണെന്ന് കൃത്യമായി പറയാൻ കഴിയുകയും ചെയ്യും. എന്നാൽ സ്വന്തം ജീവിതത്തിൽ തീർത്തും ദാരുണമായ എന്തെങ്കിലും സൃഷ്‌ടിക്കാൻ സ്വപ്നങ്ങളെക്കൊണ്ടാവുമോ? അതിനുദാഹരണമാണ് ഒരു 42-കാരന്റെ ജീവിതത്തിൽ സംഭവിച്ചത്

ആടിനെ അറുക്കുന്നതിനെക്കുറിച്ച് സ്വപ്നം കാണുന്നതിനിടെ സ്വന്തം ലിംഗം മുറിച്ചുമാറ്റി എന്ന ഞെട്ടിക്കുന്ന സംഭവമാണ് ഇപ്പോൾ പുറത്തുവന്നത്. ആഗസ്റ്റ് 12-ന് അസഹനീയമായ വേദനയുമായി ഉണർന്നപ്പോൾ താൻ എന്താണ് ചെയ്തതെന്ന് ഇദ്ദേഹം നടുക്കത്തോടെ തിരിച്ചറിയുകയായിരുന്നു.  ഉറക്കത്തിനിടെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ഇത് എങ്ങനെ ചെയ്‌തു എന്ന് കേട്ടവർ ചിന്തിച്ചപ്പോൾ, അദ്ദേഹം നടന്ന കാര്യങ്ങൾ വിശദീകരിച്ചു
ഘാനയിലെ കൊഫി ആട്ട എന്നയാൾക്കാണ് ഇങ്ങനെ സംഭവിച്ചത്. മാംസം മുറിക്കുന്നതിനെക്കുറിച്ച് സ്വപ്നം കാണുന്നതിനിടയിൽ തന്റെ ലിംഗം 'വെട്ടിമാറ്റപ്പെട്ടതായി' താൻ മനസ്സിലാക്കിയതായി അദ്ദേഹം അവകാശപ്പെടുന്നു എന്ന് ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്യുന്നു
തെക്കൻ ഘാനയിലെ അസിൻ ഫോസം പട്ടണത്തിൽ നിന്നുള്ള 42 കാരൻ സംഭവസമയത്ത് വീട്ടിൽ തനിച്ചായിരുന്നു. അയൽവാസികൾ വിവരമറിയിച്ചതിനെത്തുടർന്ന് ഭാര്യ അദ്വോവ കോനാട്ട് കുറച്ച് സമയത്തിന് ശേഷം വീട്ടിലെത്തിയപ്പോൾ ഭർത്താവ് രക്തം വാർന്നു കിടക്കുന്നതും ലിംഗത്തിൽ പിടിച്ചിരിക്കുന്നതും കണ്ടു
അവർ ഡയപ്പർ ഉപയോഗിച്ച് രക്തപ്രവാഹം തടയാൻ ശ്രമിച്ചു, തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു, അവിടെ അദ്ദേഹം ചികിത്സയിൽ പ്രവേശിച്ചു
ആശുപത്രിയിൽ വെച്ച് തനിക്ക് ദ്രാവകവും കുത്തിവയ്പ്പും നൽകിയെന്ന് ബിബിസി പിജിനിനോട് സംസാരിച്ച യുവാവ് പറഞ്ഞു. അദ്ദേഹത്തിന് ഇപ്പോൾ ഒരു ശസ്ത്രക്രിയ ആവശ്യമാണ് എന്ന് ഡോക്‌ടർമാർ പറഞ്ഞു
സ്വന്തം ജനനേന്ദ്രിയം വെട്ടിമാറ്റിയപ്പോൾ ഭാര്യയെ വൈകുന്നേരത്തെ ഭക്ഷണം തയ്യാറാക്കാൻ സഹായിക്കാൻ ആടിനെ അറുക്കുന്നത് സ്വപ്നം കാണുകയായിരുന്നുവെന്ന് ഇദ്ദേഹം പറഞ്ഞു. എന്നാൽ ഉറക്കത്തിനിടെ കയ്യിൽ ഒരു കത്തി എങ്ങനെ വന്നു എന്നത് നിഗൂഢതയായി തുടരുന്നു. അദ്ദേഹം ഒരു കസേരയിൽ ഇരുന്ന് ഉറങ്ങിപ്പോയി എന്നും റിപ്പോർട്ടിൽ പറയുന്നു. പരിക്ക് ഗുരുതരമാണെങ്കിലും ജീവന് ഭീഷണിയില്ല
Previous Post Next Post