രണ്ടുവയസുകാരനായ അനുജന്റെ മൃതദേഹം അന്‍പത് മീറ്ററോളം കൈയില്‍ ചുമന്ന് പത്തുവയസുകാരന്‍




ലക്‌നൗ:രണ്ടുവയസുകാരനായ അനുജന്റെ മൃതദേഹം അന്‍പത് മീറ്ററോളം കൈയില്‍ ചുമന്ന് പത്തുവയസുകാരന്‍. ഉത്തര്‍പ്രദേശിലെ ഭഗ്പത് ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്.കുട്ടി മൃതദേഹവുമായി നടന്നുപോകുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഏറെ വൈറലായിരുന്നു.
തുടര്‍ച്ചയായി കരയുന്നെന്ന പേരില്‍ രണ്ടുവയസുകാരനായ കല കുമാറിനെ രണ്ടാനമ്മ സീത ഡല്‍ഹി- സഹരന്‍പൂര്‍ ദേശീയ പാതയില്‍ വെച്ച്‌ കാറിനടിലിലേയ്ക്ക് എറിഞ്ഞുകൊല്ലുകയായിരുന്നെന്ന് പോലീസ് പറയുന്നു. വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പിന്നാലെ നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് യുവതിയെ അറസ്റ്റ് ചെയ്യുകയും കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.
Previous Post Next Post