മീനടം മുണ്ടിയാക്കൽ വൈഎംഎ ലൈബ്രറി : ഓണാഘോഷം സെപ്റ്റംബർ 4ന്

മീനടം : മുണ്ടിയാക്കൽ വൈഎംഎ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വിപുലമായി ഓണാഘോഷപരിപാടികൾ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 4 ഞായറാഴ്ച കലാകായിക മത്സരങ്ങളും സെപ്റ്റംബർ 8 തിരുവോണദിനത്തിൽ സമാപനവും അവാർഡ് വിതരണവും മധുരൈ ശിങ്കാര വേലൻ നയിക്കുന്ന ഗാനമേളയും നടത്താനാണ് തീരുമാനമെന്ന് ലൈബ്രറി പ്രസിഡന്റും സെക്രട്ടറിയുമറിയിച്ചു.

സെപ്റ്റംബർ 4ന് ഓണാഘോഷപരിപാടികളോടാനുബന്ധിച്ചു ബോൾത്രോ അടക്കമുള്ള മത്സരങ്ങളും ലൈബ്രറി സംഘടിപ്പിച്ചിട്ടുണ്ട്. തിരുവോണദിനത്തിൽ നടക്കുന്ന സമാപന പരിപാടിയിൽ കഴിഞ്ഞ വർഷം 10,+2 പരീക്ഷകളിൽ മികച്ച വിജയം നേടിയ മുണ്ടിയാക്കൽ പ്രദേശത്തെ വിദ്യാർത്ഥികളെ ആദരിക്കും. വിപുലമായ സമ്മാനങ്ങളും മത്സരങ്ങളോടനുബന്ധിച്ചൊരുക്കിയിട്ടുണ്ട്.
أحدث أقدم