ഇരിങ്ങാലക്കുട മാടായിക്കോണത്ത് തൊണ്ണൂറ്റിയൊന്നു വയസുകാരിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച ശേഷം രണ്ടേക്കാൽ പവന്റെ ആഭരണം തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. പാലക്കാട് കിഴക്കഞ്ചേരി സ്വദേശി വിജയകുമാറാണ് അറസ്റ്റിലായത്. സമാനമായ ഒട്ടേറെ കേസുകളിൽ പ്രതിയാണ്.
കഴിഞ്ഞ നാലിനായിരുന്നു സംഭവം. ഇരിങ്ങാലക്കുട മാടായിക്കോണത്ത് തൊണ്ണൂറ്റിയൊന്നു വയസുകാരിയെ നട്ടുച്ചയ്ക്കു വീട്ടിൽക്കയറി മാനഭംഗപ്പെടുത്താൻ ശ്രമിച്ചു. പിന്നാലെ, രണ്ടേക്കാൽ പവന്റെ ആഭരണം തട്ടിയെടുത്ത് മുങ്ങി. ബൈക്കിൽ എത്തിയ നാൽപത്തിയഞ്ചുകാരൻ എന്നായിരുന്നു ഇരയുടെ മൊഴി. ഇതനുസരിച്ച് ഒട്ടേറെ പേരെ ചോദ്യംചെയ്തു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്.
പാലക്കാട് കിഴക്കഞ്ചേരി സ്വദേശി വിജയകുമാറാണ് അറസ്റ്റിലായത്. മുപ്പത്തിയാറു വയസുണ്ട്. ഭാര്യയും രണ്ടു മക്കളോടുമൊപ്പം നെടുമ്പാളിലെ വാടക വീട്ടിൽ കഴിയുമ്പോഴായിരുന്നു പിടിയിലായത്. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ മോഷണത്തിനും പിടിച്ചുപറിയ്ക്കും മാനഭംഗശ്രമത്തിനും കേസുകളുണ്ട്. ആഭരണം വിറ്റ സ്ഥലം പൊലീസ് തിരിച്ചറിഞ്ഞു