സഹകരണബാങ്കുകളിലെ ഉടമസ്ഥരെത്താത്ത നിക്ഷേപം ഏറ്റെടുക്കാൻ സർക്കാർ



 
തിരുവനന്തപുരം: സഹകരണബാങ്കുകളിലെ ഉടമസ്ഥരെത്താത്ത നിക്ഷേപം ഏറ്റെടുക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ. റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലല്ലാത്ത സഹകരണബാങ്കുകളിലെയും സഹകരണസംഘങ്ങളിലെയും ഉടമസ്ഥരെത്താത്ത നിക്ഷേപമാണ് സർക്കാർ ഏറ്റെടുക്കുന്നത്. ഈ തുക സഹകരണ നിക്ഷേപ ഗാരന്റി ഫണ്ട് ബോർഡിലേക്കാണ് മാറ്റുന്നത്.

500 കോടി രൂപയിലേറെ ഇത്തരത്തിൽ സഹകരണ ബാങ്കുകളിലുണ്ടെന്നാണ് പ്രാഥമിക കണക്ക്. ഇതുകൂടി ഉൾപ്പെടുത്തി സഹകരണസംഘങ്ങളിലെ നിക്ഷേപത്തിന് സുരക്ഷ ഉറപ്പാക്കുംവിധം സഹകരണനിക്ഷേപ ഗാരന്റി സ്‌കീം പരിഷ്‌കരിക്കും.
കാലാവധി പൂർത്തിയായി പത്തുവർഷം കഴിഞ്ഞിട്ടും പിൻവലിക്കാത്ത നിക്ഷേപമാണ് സർക്കാർ ഏറ്റെടുക്കുക.


Previous Post Next Post