✒️ ജോവാൻ മധുമല
കോട്ടയം : നടുക്ക് ഇരിക്കുന്നത് ബർത്ത് ഡേ കേക്ക് അല്ല എന്ന അടിക്കുറിപ്പോടെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച ചിത്രത്തിൻ്റെ യാഥാർത്ഥ്യം ഇതാണ്
പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളിയിൽ ഉണ്ടായ 95 കാരിയായ മറിയാമ്മയുടെ മരണാനന്തര ചടങ്ങിൻ്റെ ചിത്രമാണ് ഇത്
മല്ലപ്പള്ളി പൗവ്വേലികുടുംബത്തിലെ 95 വയസ്സുള്ള മറിയാമ്മ കഴിഞ്ഞ ദിസവം മരണപ്പെട്ടു
മരണാനന്തരം സന്തോഷപൂർവ്വം യാത്ര അയക്കണം എന്നാണ് ( ക്രിസ്തീയ വിശ്വാസം അനുസരിച്ച് മരണാനന്തരം സ്വർഗ്ഗം ആണ് അതുകൊണ്ട് സന്തോഷത്തോടെ വിട ചൊല്ലണം ) എന്തായാലും മുത്തച്ഛിയുടെ ഭൗതിക ശരീരം വീട്ടിൽ കൊണ്ടുവന്ന സമയത്ത് എടുത്ത ചിത്രമാണ് ഇപ്പോൾ ചർച്ച ആയിരിക്കുന്നത്
ചിത്രത്തിന് വന്ന മോശം കമൻ്റുകളോട് വീട്ടുകാർ പ്രതികരിക്കുന്നത് ഇങ്ങനെ .തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട്ടിൽ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയാണ് ഭൗതിക ശരീരം സംസ്ക്കരിക്കുന്നത് ഒൻപത് മക്കൾ ഉണ്ടായിരുന്ന അന്തരിച്ച മറിയാമ്മ ചേടത്തിയെ മക്കൾ നല്ല രീതിയിലാണ് പരിചരിച്ച് വന്നിരുന്നത് ഒരു വർഷക്കാലമായി കിടപ്പിലായിരുന്നു ,
C S I സഭയിലെ വൈദികനായിരുന്ന അന്തരിച്ച PA വർഗീസിൻ്റെ ഭാര്യയായിരുന്നു മറിയാമ്മ