വീട്ടില്‍ ചെടികള്‍ക്കിടയില്‍ കഞ്ചാവ് വളര്‍ത്തി; യുവാവ് അറസ്റ്റില്‍





പ്രതീകാത്മക ചിത്രം

 

കൊച്ചി : വീട്ടിലെ ചെടികള്‍ക്കൊപ്പം ചട്ടിയില്‍ കഞ്ചാവ് വളര്‍ത്തിയ യുവാവ് അറസ്റ്റില്‍. വലമ്പൂര്‍ അക്വഡക്റ്റിന് സമീപം താമസിക്കുന്ന ജെയ്‌സണ്‍ (32) ആണ് പിടിയിലായത്. റൂറല്‍ എസ് പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് സ്‌പെഷല്‍ സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.

നേരത്തേ കഞ്ചാവ് വില്‍പന നടത്തിയ കേസില്‍ ജില്ലയിലെ വിവിധ സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്. നാട്ടുകാരുമായി യാതൊരു അടുപ്പവുമില്ലാത്ത ഇയാള്‍ വീട്ടിന് ചുറ്റും വളരെ ഉയരത്തില്‍ മതില്‍ നിര്‍മിച്ച് അക്രമകാരികളായ നായ്ക്കളെ വളര്‍ത്തുന്നുണ്ട്.

നാട്ടുകാര്‍ക്കെതിരെ വടിവാള്‍ വീശി ഭീഷണിപ്പെടുത്തി എന്നതടക്കം നിരവധി പരാതികള്‍ ഇയാള്‍ക്കെതിരെ പട്ടിമറ്റം പൊലീസിന് ലഭിച്ചിരുന്നു. രണ്ട് വര്‍ഷം മുമ്പ് ഭാര്യയെ നാട്ടുകാര്‍ പീഡിപ്പിച്ചതായി കള്ള കേസുണ്ടാക്കി ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണത്തില്‍ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.
أحدث أقدم