ലണ്ടനിൽ ഗോപൂജ നടത്തി പ്രധാനമന്ത്രിസ്ഥാനാർഥി ഋഷി സുനക്







ലണ്ടന്‍:
ഗോപൂജ നടത്തി ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ഋഷി സുനക്. ഭാര്യയും ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മകളുമായ അക്ഷത മൂര്‍ത്തിക്കൊപ്പമായിരുന്നു.

 പൂജാകര്‍മത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പൂജാരിയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച്‌ പശുവിനുമുന്‍പില്‍ പ്രത്യേക പിച്ചള പാത്രത്തില്‍ വെള്ളം തെളിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ചടങ്ങില്‍ പൂജാരിമാര്‍ക്കൊപ്പം കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങളടക്കം പ്രമുഖരും പങ്കെടുത്തതായാണ് വിവരം.

ദിവസങ്ങള്‍ക്കുമുന്‍പ് ജന്മാഷ്ടമി ദിനത്തില്‍ സുനക് ലണ്ടനിലെ ഭക്തിവേദാന്ത ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഭാര്യയ്‌ക്കൊപ്പം തന്നെയാണ് സുനക്  ക്ഷേത്രത്തിലുമെത്തിയത്.

ബോറിസ് ജോണ്‍സന്‍ രാജിവച്ചതിനു പിന്നാലെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിക്കായി തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടത്തില്‍ മുന്‍ ബ്രിട്ടീഷ് ധനകാര്യ മന്ത്രി കൂടിയായ ഋഷി സുനക് ആയിരുന്നു മുന്നില്‍നിന്നത്. നിലവില്‍ മുന്‍ വിദേശകാര്യ മന്ത്രി ലിസ് ട്രസ് ആണ് മുന്നിട്ടുനില്‍ക്കുന്നത്
أحدث أقدم