സംഗീത സംവിധായകൻ ആര്‍ സോമശേഖരൻ അന്തരിച്ചു.







തിരുവനന്തപുരം :
സംഗീത സംവിധായകൻ ആര്‍ സോമശേഖരൻ അന്തരിച്ചു.

ഇന്ന് പുലർച്ചെ തിരുവനന്തപുരത്തായിരുന്നു അന്ത്യം.
77 വയസ്സായിരുന്നു. സംസ്‍കാരം വൈകുന്നേരം തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ നടക്കും.

1982ല്‍ ഇതും ഒരു ജീവിതം എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കി ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നു. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങള്‍ക്ക് സംഗീതം പകര്‍ന്നു. 

പുളിയിലക്കരയോലും പുടവ ചുറ്റീ.. തുടങ്ങി നിരവധി നല്ല ഗാനങ്ങൾ മലയാളിക്ക് സമ്മാനിച്ചിട്ടുണ്ട്. ഏകദേശം 50 ഓളം സീരിയലുകള്‍ക്കും സംഗീതം നല്‍കി. 

ഭക്തി ഗാനങ്ങളുള്‍പ്പെടെ 40 ഓളം ആല്‍ബങ്ങള്‍ക്കും സംഗീതം നല്‍കിയിട്ടുണ്ട്.  സംവിധായകന്‍ സുരേഷ് ഉണ്ണിത്താന്‍ ഇളയ സഹോദരനാണ്.
أحدث أقدم