സമഗ്ര സംഭാവനക്കുള്ള പുരസ്‌കാര സമര്‍പ്പണത്തിനിടെ ശ്രീനിവാസന് ഉമ്മ നല്‍കുന്ന മോഹന്‍ലാലിന്റെ ചിത്രമാണ് വൈറലായിരിക്കുന്നത്.
നാടോടിക്കാറ്റ് എന്ന സിനിമയിലെ എവര്‍ഗ്രീന്‍ കഥാപാത്രങ്ങളായ ദാസനെയും വിജയനെയും അവതരിപ്പിച്ച മോഹന്‍ലാലും ശ്രീനിവാസനും വലിയ ഇടവേളക്ക് ശേഷമാണ് വേദിയില്‍ ഒന്നിച്ചെത്തുന്നത്.
ശ്രീനിവാസന്റെ തിരക്കഥയിലും മോഹന്‍ലാല്‍ ശ്രീനിവാസന്‍ കോമ്പോയിലും ഇരുവരും ഒന്നിച്ച നിരവധി ചിത്രങ്ങള്‍ വന്‍ വിജയമായിരുന്നു. എന്നാൽ പത്മശ്രീ ഭരത് ഡോ സരോജ് കുമാര്‍ എന്ന സിനിമയില്‍ മോഹന്‍ലാലിനെ അധിക്ഷേപിക്കുന്ന രീതിയില്‍ കഥാപാത്രസൃഷ്ടി നടത്തിയെന്ന പേരില്‍ മോഹന്‍ലാലും ശ്രീനിവാസനും തമ്മില്‍ അകന്നതായും വാര്‍ത്തകള്‍ വന്നിരുന്നു. സരോജ്കുമാറിന് ശേഷം മോഹന്‍ലാലും ശ്രീനിവാസനും ഒരുമിച്ച് സിനിമ ചെയ്തിരുന്നില്ല.
ശ്രീനിവാസൻ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലും വിശ്രമത്തിലുമാണ്.
ശ്രീനിവാസന്റെ രചയില്‍ മോഹന്‍ലാലിനെ നായകനാക്കി സിനിമ ആലോചിക്കുന്നതായി സത്യന്‍ അന്തിക്കാട് കഴിഞ്ഞ വര്‍ഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇരുവർക്കും നിരവധി ഹിറ്റുകൾ സംഭാവന ചെയ്ത സത്യൻ അന്തിക്കാടിൻ്റെ സാന്നിദ്ധ്യത്തിലായിരുന്നു ഈ അപൂർവ്വ സംഗമം.