ഡാമിന്റെ ഷട്ടറുകൾ തുറന്ന് മുത്തിക്കുളം ഊര് ഒറ്റപ്പെട്ടു; രോഗിയെ മറുകരയിലേക്ക് എത്തിച്ചത് അതിസാഹസികമായി;


 പാലക്കാട്:  പാലക്കാട് ശിരുവാണി ഡാമിന്റെ ഷട്ടറുകൾ തുറന്നതിനെ തുടർന്ന് മുത്തിക്കുളം ഊര് ഒറ്റപ്പെട്ടു. ഊരിലെ രോഗികൾ ദുരിതത്തിലായി. പാലം ഇല്ലാത്തതിനാൽ ഒഴുക്കുള്ള പുഴയിൽ തൂങ്ങിയാണ് രോഗിയേയും കൊണ്ട് മറുകരയിൽ എത്തിയത്. മുത്തിക്കുളം ഊരിലേക്ക് വഴി സൗകര്യമില്ല. അംബേദ്കർ പദ്ധതി പ്രകാരം പാലത്തിനും റോഡിനും അനുമതിയായിട്ടുണ്ടെങ്കിലും പദ്ധതി ഇതുവരെ നടപ്പിലായിട്ടില്ല. ഡാം തുറന്നതോടെ പുഴയിൽ രൗദ്ര ഭാവത്തിലാണ് വെള്ളം കുത്തിയൊലിച്ച് വന്നത്. ഇതിനിടയിലൂടെ അതിസാഹസികമായാണ് ലീലയെ മറുകരയിലേക്ക് എത്തിച്ചത്.

أحدث أقدم