തട്ടിക്കൊണ്ടു പോയ കുട്ടിയെ തിരികെ ലഭിച്ചു, സംഭവത്തിൽ പിടിയിലായത് ബിജെപി നേതാവും ഭാര്യയും !


മധുര : റെയിൽവേ സ്റ്റേഷനിൽ ഉറങ്ങി കിടന്നിരുന്ന അമ്മയുടെ അടുക്കൽ നിന്നും കുഞ്ഞിനെ തട്ടികൊണ്ടുപോയ സംഭവത്തിൽ ബിജെപി നേതാവും ഭാര്യയും പിടിയിലായി. കുഞ്ഞിനെ കണ്ടെത്തി മാതാപിതാക്കളെ ഏൽപ്പിക്കുകയും ചെയ്തിരിക്കുകയാണ് പോലീസ്. ഫിറോസാബാദ് മുനിസിപ്പൽ കോർപറേഷനിലെ വിനീത അഗർവാളാണ് പിടിയിലായത്. വിനീതയും ഭർത്താവു കൃഷ്ണ മുരാരി അഗർവാളും 1.80 ലക്ഷം രൂപക്ക് കുഞ്ഞിനെ വാങ്ങുകയായിരുന്നു.

ഇക്കഴിഞ്ഞ ഇരുപത്തി നാലാം തിയതി രാവിലെ നാല് മണിക്കാണ് കുഞ്ഞിനെ തട്ടികൊണ്ടുപോയത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ആരംഭിച്ച അന്വേഷണത്തിൽ സ്റ്റേഷനിൽ കായം വിൽക്കുന്ന ദീപ് കുമാറാണ് കുഞ്ഞിനെ തട്ടിക്കൊണ്ടു പോയതെന്ന് പോലീസ് മനസിലാക്കി. തുടർന്ന് ഇയാളെ ചോദ്യം ചെയ്തതോടെയാണ് കൂടുതൽ വിവരങ്ങൾ അറിയാൻ കഴിഞ്ഞത്.
أحدث أقدم