കേശവദാസപുരം കൊലപാതകം; പ്രതി പിടിയിൽ


തിരുവനന്തപുരം : കേശവദാസപുരം കൊലപാതകക്കേസിൽ പ്രതി പിടിയിൽ.ചെന്നൈയിൽ നിന്നാണ് ബംഗാൾ സ്വദേശി ആദം അലിയാണ് പിടിയിലായത്. ചെന്നൈ ആർപിഎഫ് ആണ് ആദമിനെ പിടികൂടിയത്. പ്രതിയെ കസ്റ്റഡിയിലെടുക്കാൻ തിരുവനന്തപുരത്ത് നിന്ന് പൊലീസ് സംഘം ചെന്നൈയിലേക്ക് പുറപ്പെടും. കേസന്വേഷണത്തിന് നേരത്തെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. മെഡിക്കൽ കോളജ് സിഐക്ക് ആണ് അന്വേഷണ ചുമതല. സ്പെഷൽ ആക്ഷൻ എഗയിൻസ്റ്റ് ഓർഗൈനസ്ഡ് ക്രൈം ടീമും സംഘത്തിലുണ്ട്. പതിമൂന്ന അംഗ സംഘത്തെയാണ് നിയോഗിച്ചിരുന്നത്. കേശവദാസപുരം ദേവസ്വം ലെയിനിൽ താമസിക്കുന്ന 68വയസുള്ള വിരമിച്ച ഉദ്യോഗസ്ഥ മനോരമയാണ് കൊല്ലപ്പെട്ടത്. കാലുകൾ കെട്ടിയിട്ട നിലയിൽ സമീപത്തെ വീട്ടിലെ കിണറ്റിൽ കണ്ടെത്തുകയായിരുന്നു. 

ഇന്നലെയാണ് കേശവദാസപുരം സ്വദേശിനിയായ മനോരമയെ സമീപത്തെ ആളൊഴിഞ്ഞ വീട്ടിലെ കിണറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിരുന്നത്. ഈ സമയം മനോരമയുടെ വീടിന് സമീപം താമസിച്ചിരുന്ന അതിഥി തൊഴിലാളിയായ ആദമിനെ കാണാതാകുകമായിരുന്നു. തുടർന്ന് പൊലീസ് ആദമിനൊപ്പം താമസിച്ചിരുന്ന തൊഴിലാളികളെ ചോദ്യം ചെയ്തിരുന്നു. ഇതിൽ നിന്നാണ് ആദം ആണ് കൊലപാതകത്തിന് പിന്നിലെന്ന നി​ഗമത്തിലേക്ക് പൊലീസ് എത്തിയത്. രണ്ടുമാസം മുൻപാണ് ആദം കൊല്ലപ്പെട്ട മനോരമയുടെ അയൽവാസിയായത്. കൊലനടത്തി കിണറ്റിലിട്ടത് ഇന്നലെ ഉച്ചയ്ക്കുശേഷമെന്നാണ് നിഗമനം.

أحدث أقدم