ബഹ്റെെൻ: സോഷ്യൽ മീഡിയയിലൂടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച കുറ്റത്തിന് വിദേശ വനിതക്ക് ശിക്ഷ വിധിച്ച് ബഹ്റെെൻ കോടതി. ആറ് മാസം ജയില്‍ ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ലോവര്‍ ക്രിമിനല്‍ കോടതി യുവതിക്ക് ശിക്ഷ വിധിച്ചത്. രാജ്യത്തെ സെെബർ നിയമങ്ങൾക്കെതിരെ ഇവർ പ്രവർത്തിച്ചു എന്നതാണ് കോടതി കണ്ടെത്തിയ കുറ്റം. വിവര സാങ്കേതിക ഉപകരണങ്ങള്‍ ദുരുപയോഗം ചെയ്‍തതിനും ഇവർക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.
ബഹ്റൈനിലെ താമസ നിയമങ്ങള്‍ ലംഘിക്കുന്നതും ശിക്ഷാർഹമാണ്. ഇത് ലംഘിച്ചതിന്റെ പേരിൽ 10 ദിവസം നേരത്തെ ഇവർ ജയിലിൽ കഴിഞ്ഞിരുന്നു. അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്ത കേസിൽ ശിക്ഷ അനുഭവിച്ച ശേഷം നാട് കടത്തും. മൂന്ന് വര്‍ഷത്തേക്ക് ബഹ്റൈനില്‍ പ്രവേശിപ്പിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇവർ വീഡിയോ ചിത്രീകരിക്കുന്നതിന് വേണ്ടി ഉപയോഗിച്ച് ഫോൺ കണ്ടെടുത്തു.
അശ്ലീല ആംഗ്യങ്ങള്‍ ഇവർ വീഡിയോയിൽ കാണിക്കുന്നുണ്ടെന്ന് കോടതി കണ്ടെത്തി. സ്വന്തം വീഡിയോ ആണ് ഇവർ ചിത്രീകരിച്ചത്. ഇവരുടെ സംസാരവും എല്ലാം മറ്റുള്ളവരെ പ്രലോപിപ്പിക്കുന്ന രീതിയിൽ ആണ്. ഇത് ചിത്രീകരിച്ച് ഇവർ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. പബ്ലിക് പ്രോസിക്യൂഷന്‍ പുറത്തിറക്കിയ പ്രസ്‍താവനയില്‍ ആണ് ഇക്കര്യം പുറത്തിറക്കിയിരിക്കുന്നത്.
