അങ്കമാലി: എറണാകുളം അങ്കമാലി നായത്തോട് മകന്റെ കുത്തേറ്റ് ഗുരുതരാവസ്ഥയില്‍ ഗുരുതരാവസ്ഥയിലായ സ്ത്രീ മരിച്ചു. അങ്കമാലി നായത്തോട് പുതുശ്ശേരി വീട്ടില്‍ പരേതനായ കുഞ്ഞുമോന്റെ ഭാര്യ മേരി (51) ആണ് മരിച്ചത്. മകന്‍ കിരണിന്റെ കുത്തേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മേരി.
ഈ മാസം ഒന്നാം തീയതിയാണ് സംഭവമുണ്ടായത്. സംഭവ സമയത്ത് കിരണും മാതാവും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. വീട്ടില്‍ പലപ്പോഴും വഴക്ക് പതിവായിരുന്നു. മേരിയെ കുത്തിയ കാര്യം കിരണ്‍ ബന്ധു വീടുകളിലും അയല്‍ വീടുകളിലും അറിയിച്ചുവെങ്കിലും ആരും സഹായത്തിനെത്തിയിരുന്നില്ല. പിന്നീട് കിരണ്‍ തന്നെയാണ് മേരിയെ ആശുപത്രിയിലെത്തിച്ചത്.
ആക്രമിക്കപ്പെട്ടതാണെന്ന് മനസിലാക്കി ആശുപത്രി ജീവനക്കാര്‍ വിവരം പൊലീസിനെ അറിയിച്ചു. പൊലീസെത്തിയതോടെ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടാന്‍ കിരണ്‍ ശ്രമിച്ചെങ്കിലും പൊലീസ് സംഘം ഇയാളെ പിടികൂടി. മദ്യലഹരിയില്‍ ആരംഭിച്ച വാക്കുതര്‍ക്കത്തെ തുടര്‍ന്നായിരുന്നു ആക്രമണം എന്നാണ് വിവരം. അക്രമം നടക്കുമ്ബോള്‍ ഇവര്‍ രണ്ട് പേര്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കിരണ്‍ വിവാഹിതനാണ്.
ആഴത്തിലുള്ള കുത്തില്‍ കുടല്‍ പുറത്തുവന്ന് മേരി അത്യാസന്ന നിലയിലായിരുന്നു. അങ്കമാലി എല്‍.എഫ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മേരിയുടെ തലയില്‍ രക്തം കട്ടപിടിച്ചു കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനാലാണ് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.
മകന്‍ കിരണിനെ (27) നെടുമ്ബാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കിരണ്‍ ആലുവ സബ് ജയിലില്‍ റിമാന്‍ഡിലാണ്. അടിപിടി കേസുകളിലും മാല മോഷണ കേസുകളിലും പ്രതിയായ കിരണ്‍ മുമ്ബ് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.