സംസ്ഥാനത്ത് രാഷ്ട്രീയ, ഭരണപരമായ കാര്യങ്ങളിൽ അസാധാരണ സാഹചര്യം നേരിടേണ്ടി വരുമെന്ന വിലയിരുത്തലിൽ സിപിഎം. അടിയന്തര നേതൃയോഗം വിളിച്ചു.
ദുരിതാശ്വാസ ഫണ്ട് ദുർവിനിയോഗം സംബന്ധിച്ച് ലോകായുക്തയുടെ വിധി എപ്പോൾ വേണമെങ്കിലും വരും.
ഇതോടൊപ്പം ലാവ് ലിൻ കേസും സുപ്രീം കോടതി വീണ്ടും പരിഗണിക്കുന്നുണ്ട്.
രണ്ടും മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളാണ്.
എന്തും സംഭവിക്കാം. ഈ സാഹചര്യത്തിലാണ് സിപിഎം യോഗം.
ഞായറാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റും തിങ്കളാഴ്ച സംസ്ഥാന കമ്മിറ്റിയും ചേരും.
പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗം പ്രകാശ് കാരാട്ട് എന്നിവർ യോഗത്തിൽ പങ്കെടുക്കും.
സംഘടനയുടെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ നടത്തി വരികയാണെന്നാണ് സൂചന.
ആരോഗ്യനില കണക്കിലെടുത്ത് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അവധി അനുവദിക്കുമെന്നും സൂചനയുണ്ട്.
അതിനാൽ ഈ യോഗങ്ങൾ വളരെ നിർണായകമാണ്.
സർക്കാരിന്റെ വിലയിരുത്തൽ ഉണ്ടാകും.
മന്ത്രിസഭാ പുനസംഘടനയ്ക്കും സാധ്യതയുണ്ട്.
ഈ സാഹചര്യത്തിലാണ് പാർട്ടിയിലും മാറ്റത്തിന്റെ ചർച്ചകൾ വരുന്നത്.