അകലക്കുന്നം ഗ്രാമ പഞ്ചായത്തിലെ മുണ്ടൻകുന്ന് പ്രാഥമിക ആരോഗൃകേന്ദ്രത്തിൽ സ്വാന്ത്വന പരിചരണ പദ്ധതിയിലെ ആംബുലൻസ് ഓടുന്നില്ലരോഗികൾ ദുരിതത്തിൽ


✒️ ജോവാൻ മധുമല 
കോട്ടയം : ആരോഗ്യ വകുപ്പു മന്ത്രിക്ക് നാട്ടുകാരുടെപരാതി.
അകലക്കുന്നം.ഗ്രാമപഞ്ചായത്ത് പദ്ധതി വിഹിതത്തിലുൾപ്പെടുത്തി വാങ്ങിയ ആമ്പുലൻസ് ഒരുമാസത്തോളമായി ഓടാതെ പ്രാധമികആരോഗ്യകേന്ദ്രം ഷെഡ്ഡിൽ കിടക്കുകയാണ്.ഇതുമൂലംകിടപ്പുരോഗികൾക്ക് ദുരിതം ഇരട്ടിയായി.അകലകുന്നം ഗ്രാമ പഞ്ചായാത്തും മുണ്ടൻകുന്ന് പ്രാധമിക കേന്ദ്രവുംസംയുക്തമായി നടപ്പിലാക്കിയിരുന്ന സ്വാന്ത്വന രോഗീ പരിചരണപദ്ധതിയാണ് പ്രവർത്തിക്കാതിരിക്കുന്നത്.ഈആവശ്യത്തിനുള്ള ആംബുലൻസ് ഓടിച്ചു കൊണ്ടിരുന്ന ആമ്പുലൻസിൻറെ ഡ്രൈവറെ അകാരണമായി പിരിച്ചു വിട്ടിരുന്നു.പുതുതായിവന്ന ഡ്രൈവർ ലോഗ്ബുക്കിൽ ക്രമക്കേട് നടത്തിയ തിനെ തുടർന്നാണ് ആമ്പുലൻസ് ഷെഡ്ഡിൽ കയറ്റിയത്യതെന്ന് ആരോഗ്യമന്ത്രിക്ക് നൽകിയപരാതിയിൽ പറയുന്നു.നിർദ്ധരരായ രോഗികൾതന്നെ വണ്ടിക്കൂലി കൊടുക്കേണ്ടിവരുന്നതായും പരാതിയുണ്ട്.
Previous Post Next Post