സ്വാമിനി ശാരദാനന്ദ സരസ്വതി സമാധിയായി







കൊട്ടാരക്കര:   സ്വാമിനി ശാരദാനന്ദ സരസ്വതി (87) സമാധിയായി,
സംസ്കാര ചടങ്ങുകൾ ഇന്ന് രാവിലെ 10 ന് കൊല്ലം താമരക്കുടി ആശ്രമവളപ്പിൽ നടക്കും.

പൂർവാശ്രമത്തിൽ  ലക്ഷ്മിക്കുട്ടി എന്നായിരുന്നു നാമധേയം. ദീർഘകാലം പാമ്പാടി M G M ഹൈസ്കൂൾ അദ്ധ്യാപികയായിരുന്നു, മീനടം ആണ് സ്വദേശം, പാമ്പാടിയിലെ ആദ്യത്മിക രംഗങ്ങളിൽ നിറഞ്ഞു നിന്ന വ്യക്തിത്വം ആയിരുന്നു. പാമ്പാടി   ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിരവധി തവണ സപ്താഹയഞ്ജo നടത്തിയിട്ടുണ്ട്്് അദ്ധ്യാപിക ആയിരിക്കെ പാമ്പാടിി മീനടം, ക്ഷേത്രങ്ങളിൽ ഗീതാപഠന ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. സംസ്ഥാനത്തുടനീളം ആയിരത്തിലധികം സപ്താഹ യജ്ഞങ്ങൾക്ക് ആചാര്യ പദവി വഹിച്ചിട്ടുണ്ട്.

പ്രശസ്ത അദ്ധ്യാപികയും ആത്മീയ തേജസ്സും ആയിരുന്ന സ്വാമിനി ശാരദനന്ദ സരസ്വതിയുടെ വേർപാടിൽ പാമ്പാടി 638 നമ്പർ nss കരയോഗം അനുശോചിച്ചു. പ്രസിഡന്റ്‌ വി ജി ബിനുവിന്റെ അധ്ക്ഷതയിൽ ചേർന്ന യോഗത്തിൽ എൻ സജീവ്, സുനിൽകുമാർ കെ, സുരേന്ദ്രനാഥ്, അഭിലാഷ്, അനിൽ ഡിലൈറ്റ്, വിഷ്ണുരാജ്, ജയകുമാർ, അശോക് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
أحدث أقدم