ശക്തമായി വീശിയടിച്ച കൊടുങ്കാറ്റിൽ റിയാദ് പ്രവിശ്യയിലെ സാജിറിൽ വ്യാപക നാശം


റിയാദ് : ശക്തമായി വീശിയടിച്ച കൊടുങ്കാറ്റിൽ റിയാദ് പ്രവിശ്യയിലെ സാജിറിൽ വ്യാപക നാശം. സാജിർ പട്ടണത്തിലെ കാർ വർക്ക്ഷോപ്പ് ഏരിയയിലാണ് ശക്തമായ കാറ്റടിച്ചത്. ചുഴറ്റിയടിച്ച കാറ്റിൽവ്യവസായ ഏരിയയിലെ വർക്ക്ഷോപ്പുകളും ഗോഡൗണുകളും മറ്റു കെട്ടിടങ്ങളും തകർന്നുവീണു. വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാൽ പോസ്റ്റുകളും വിളക്കുകാലുകളും മറിഞ്ഞുവീണെങ്കിലും മറ്റ് അപകടങ്ങളുണ്ടായില്ല. ഉടൻ തന്നെ സാജിർ മുനിസിപ്പാലിറ്റി രക്ഷാപ്രവർത്തനത്തിന് സംഘങ്ങളെ ഇറക്കുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തു.

أحدث أقدم