കുവൈത്ത് സിറ്റി: വ്യവസ്ഥകൾ പാലിക്കാത്തതിനെത്തുടർന്ന് എണ്ണായിരത്തോളം വരുന്ന പ്രവാസികളുടെ ലൈസെൻസ് പിൻവലിച്ച് കുവൈത്ത്. ശമ്ബളം, തൊഴില്‍, പഠനം തുടങ്ങിയിടങ്ങളില്‍ മാറ്റം വന്നാല്‍ തിരുത്തണമെന്ന നിബന്ധന പാലിക്കാത്തതിനാലാണ് പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ പിന്‍വലിച്ചതെന്നാണ് റിപ്പോര്‍ട്ട്.
പഠനം പൂര്‍ത്തിയാക്കിയ പ്രവാസി വിദ്യാര്‍ഥികളുടെയും സ്‌പോണ്‍സര്‍മാരില്‍ നിന്നും പോയി ഹോം ഡെലിവറി ജോലിചെയ്യുന്ന വീട്ടുജോലിക്കാരുടെയും ഡ്രൈവിങ് ലൈസന്‍സുകളും ട്രാഫിക് വകുപ്പ് റദ്ദാക്കിയവയില്‍പെടുന്നു. പ്രവാസി ജനസംഖ്യയില്‍ വരുത്തുന്ന നിയന്ത്രണങ്ങളുടെ ഭാഗമായി പ്രവാസികള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതില്‍ പുതിയ മാനദണ്ഡം കൊണ്ടുവരുമെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
