പാമ്പാടിയിലെ വില്ലേജ് ആഫീസ് സ്മാർട്ടാകുമ്പോൾ നാട്ടുകാരുടെ പ്രതീക്ഷയായിരുന്ന മിനി സിവിൽസ്റ്റേഷൻ നഷ്ടമാകും പാമ്പാടി പഞ്ചായത്തിൻ്റെ പല പദ്ധതികളും കടലാസുപുലികളെന്നും ലോക ഉഡായിപ്പ് ആണെന്നും ആക്ഷേപം


പാമ്പാടി.വില്ലേജാഫീസ് സ്മാർട്ടാകുമ്പോൾ നാട്ടുകാരുടെ പ്രതീക്ഷയായിരുന്ന മിനി സിവിൽ സ്റ്റേഷൻ ഇല്ലാതെയാകും.പുതിയകെട്ടിടം നിർമ്മിക്കുന്നതിനായി വില്ലേജാഫീസിൻറെ പഴയ കെട്ടിടം പൊളിച്ചു മാറേറങ്ങതുണ്ട്. അതോടൊപ്പം മുറ്റത്തു നിൽക്കുന്ന വാകമരവും വെട്ടി മാറ്റേണ്ടതുണ്ട്.എന്നാൽ സാങ്കേതിക കാരണത്താൽ ഇതിന് വനം വകുപ്പിന്റെ അനുമതി കിട്ടിയിട്ടില്ല.
                  മുൻ യു.ഡി.എഫ് മന്ത്രിസഭയുടെ അവസാന കാലഘട്ടത്തിൽ ഇവിടെ മിനി സിവിൽ സ്റ്റേഷൻ നിർമ്മിക്കുവാൻ അനുമതി ലഭിച്ചിരുന്നു.വില്ലേജാഫീസിൻറെ പ്രവർത്തനം വില്ലേജാഫീസിന്റെ എതിർ വശരത്തുള്ള അദ്ധ്യാപക ബാങ്കിന്റെ താഴത്തെ നിലയിലേയ്ക്ക് മാറ്റുവാനും തീരുമാനിച്ചിരുന്നു. നടപടിയാകും മുൻപേ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ മുമ്പോട്ടു പോകാൻ കഴിഞ്ഞില്ല.ചുമതലയേറ്റ എൽ.ഡി.എഫ് സർക്കാരിന് താൽപര്യമില്ലാതെയും വന്നതോടെ ഒന്നരദശകം നാട്ടുകാർക്ക് പ്രതീക്ഷ നൽകിയ മിനി സിവിൽസ്റ്റേഷൻ ഇല്ലാതയായി. യാതൊരു മുൻ വിധിയും ഇല്ലാതെയാണ് പല പദ്ധതികളും ആസൂത്രണം ചെയ്യുന്നത് ഒടുവിലത്തെ ഉദാഹരണമാണ് കുട്ടികളുടെ പാർക്ക് കാളച്ചന്തയിലെ അപകടകരമായ വളവിലെ പഞ്ചായത്ത് വക സ്ഥലമാണ് ഇതിനായി തിരഞ്ഞെടുത്തത് അതും ചീറ്റിപ്പോയി ,മിനി സ്റ്റേഡിയം ഇന്ന് ഡ്രൈവിംഗ് സ്‌ക്കൂളുകാരും ,സാമൂഹ്യ വിരുദ്ധരും  കൈയ്യടക്കി ഇലക്ഷന്  ജയിച്ചാൽ കായിക പരിപാടിക്ക് മാത്രമേ ഗ്രൗണ്ട് കെടുക്കൂ എന്ന് പറഞ്ഞ് നാട്ടുകാരുടെ വോട്ട് വാങ്ങി ജയിച്ചയാൾ ഇന്ന് പാമ്പാടി പഞ്ചായത്ത് വൈസ് പ്രസിഡൻറ് സ്ഥാനം അലങ്കരിച്ചിട്ടും 
ഗ്രൗണ്ടിന് യാതൊരു മാറ്റവുമില്ല എന്നു മാത്രമല്ല പഴയതിലും ഊർജ്ജിതമായി ഡ്രൈവിംഗ് പരിശീലനം യഥാവിധി നടന്നു വരുന്നു ഇതെല്ലാം ലോക ഉഡായിപ്പാണെന്ന് ചില നാട്ടുകാർ ആക്ഷേപം ഉന്നയിച്ചു 

 
മുൻ' മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ശ്രമഫലമായി ഇപ്പോൾ വില്ലേജാഫീസിനെ സ്മാർട്ടാക്കുവാൻ സർക്കാർ തീരുമാനിച്ച് നടപടികൾ മുമ്പോട്ട് പൊയ്ക്കൊണ്ടിരിക്കുകയാണ്.വില്ലേജാഫീസിൻറെ പ്രവർത്തനം തൊട്ടടുത്തുള്ള റെഡ്ക്രോസ് സൊസൈറ്റിയുടെ ഹാളിലേയ്ക്ക് മാറ്റുകയും ചെയ്തു.
         പാമ്പാടിയിൽ പ്രവർത്തിക്കുന്ന എല്ലാ സർക്കാർ ഓഫീസുകളും പല സ്ഥലങ്ങളിലായി വാടക കെട്ടിടത്തിലാണുള്ളത്.ഇവ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനായിരുന്നു മിനി സിവിൽ സ്റ്റേഷന് പദ്ധതിയിട്ടത്. റോഡ് നിരപ്പിൽ മണ്ണെടുത്തുമാറ്റിയാൽ ഇപ്പോഴും ഇവിടെ ബഹുനില കെട്ടിടം നിർമ്മിക്കാനാകും.ഇതിനായി രാഷ്ട്രീയ തീരുമാനങ്ങളെടുപ്പിക്കാൻ ഇച്ഛാശക്തിയുള്ള പൊതു പ്രവർത്തകർ മുമ്പോട്ടു വരണമെന്നാണ് ജനങ്ങളുടെ ആവശ്യം. പഞ്ചായത്താഫീസിനു പുതിയ കെട്ടിടം നിർമ്മിച്ചപ്പോഴും ഈ ആവശ്യം നാട്ടുകാർ ഉയർത്തി ക്കാട്ടിയിരുന്നു. ആരും ചെവിക്കൊങ്ങില്ലന്നു മാത്രം
أحدث أقدم